ബസുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു; യുവഡോക്ടര്‍ ദാരുണമായി മരിച്ചു

കോഴിക്കോട്: (www.kvartha.com 04.11.2018) ബസുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് യുവഡോക്ടര്‍ ദാരുണമായി മരിച്ചു. കോഴിക്കോട് സ്വദേശിനി ഡോക്ടര്‍ പാര്‍വതി (25) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ആലപ്പുഴ പള്ളാത്തുരുത്തിയില്‍വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

കോഴിക്കോട്ടേക്ക് കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടര്‍ന്നാണ് കാര്‍ അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്നവരും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിതിന്‍ ബാബുവിന് അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയല്‍ ചികിത്സയിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, Doctor, Accident, Death, Doctor dead in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?