തിരുവനന്തപുരത്ത് ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെത്തി യുവാവ് വിദ്യാര്‍ത്ഥിനികളെ വെട്ടി പരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം (www.evisionnews.co): ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെത്തിയ യുവാവ് വിദ്യാര്‍ത്ഥിനികളെ വെട്ടി പരിക്കേല്‍പ്പിച്ചു. കൂഴിത്തറ ചിതറാലിലെ എന്‍.എം വിദ്യാകേന്ദ്ര സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. അക്രമം നടത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍ ചിതറാല്‍ സ്വദേശി ജയനെ പൊലീസ് അറസ്റ്റു ചെയ്തു.
പ്ലസ് വിദ്യാര്‍ത്ഥിനികളായ നന്ദന, വര്‍ഷ, സ്‌കൂള്‍ ജീവനക്കാരന്‍ ജ്ഞാനമുത്തു, സമീപവാസി സുധീര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയന്റെ വീടിനു സമീപത്തെ സ്‌കൂള്‍ വളപ്പില്‍ ആയുധങ്ങളുമായി കയറിയ ഇയാള്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകളുടെ ചില്ലുകള്‍ ആദ്യം തകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ ഗേറ്റിന്റെ ഭാഗത്ത് രണ്ട് പെണ്‍കുട്ടികള്‍ നില്‍ക്കുന്നതു കണ്ട് അക്രമി അവര്‍ക്കു നേരെ തിരിഞ്ഞു.
തങ്ങളെ ആക്രമിക്കാന്‍ വരുന്നതു കണ്ട് ഭയന്നോടിയ കുട്ടികള്‍ റോഡിന്റെ എതിരെയുള്ള വീട്ടില്‍ കയറി കതക് അടച്ചെങ്കിലും പിന്നാലെയെത്തിയ ഇയാള്‍ കതക് തള്ളിത്തുറന്ന് അകത്തു കയറി കുട്ടികളെ വാക്കത്തി കൊണ്ട് പല പ്രാവശ്യം വെട്ടുകയായിരുന്നു. മുതുകിലും തലക്കുമാണ് ഇവര്‍ക്ക് വെട്ടേറ്റത്.
Powered by Info News For You

Comments
Post a Comment