ആര്‍ എസ് എസ് നേതാവിനെ പിടികൂടാനെത്തിയ പോലീസ് സംഘം ഭാര്യയേയും അമ്മയേയും മര്‍ദിച്ചു; ഇരുവര്‍ക്കും ഗുരുതരം

പാലോട്: (www.kvartha.com 10.11.2018) ആര്‍ എസ് എസ് നേതാവിനെ പിടികൂടാനെത്തിയ പോലീസ് സംഘം ഭാര്യയേയും അമ്മയേയും മര്‍ദിച്ചു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് മടത്തറ ചല്ലിമുക്ക് സ്വദേശി സജീവിനെ പോലീസ് വീട്ടില്‍ കയറി പിടികൂടുന്നതിനിടെ സജീവിന്റെ മാതാവ് ഓമന, ഭാര്യ അനുജ എന്നിവരെയാണ് പോലീസ് മര്‍ദിച്ചത്.

Police attacked women, RSS, Leader, Injured, Local-News, News, hospital, Treatment, Police, Kerala, Sabarimala Temple

അക്രമത്തില്‍ കയ്യൊടിഞ്ഞ ഓമന പാലോട് സിഎച്ച്‌സിയില്‍ ചികിത്സയിലാണ്. അര്‍ധരാത്രിയാണു പാലോട് സിഐ: കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടില്‍ കയറി പ്രതിയെ പിടികൂടിയത്.

തടയാന്‍ ചെന്ന മാതാവിനെയും ഭാര്യയെയും പോലീസുകാര്‍ ചവിട്ടിയതായും ഓമനയുടെ തലയും കയ്യും ചുവരിലിടിച്ചു പൊട്ടിയതായും അനുജയുടെ അടിവയറ്റില്‍ മര്‍ദിച്ചതായും ഇവര്‍ പറയുന്നു. വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെയായിരുന്നു പോലീസിന്റെ വീടുകയറിയുള്ള അക്രമം. വനിതാ പോലീസില്ലാതെ മൂന്നുപേരെയും ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലെത്തിച്ചതായും ആക്ഷേപമുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ തടിച്ചുകൂടി ബഹളംവച്ചതിനെ തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയാറായതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. സജീവിനെ പത്തനംതിട്ട പോലീസിനു കൈമാറി.

എന്നാല്‍ പോലീസ് മര്‍ദിച്ചിട്ടില്ലെന്നും സജീവിനെ പിടികൂടുന്നതു തടയാന്‍ വന്നപ്പോള്‍ ഉണ്ടായ ബഹളത്തിനിടെ തറയില്‍ വീണാണു ഇരുവര്‍ക്കും പരിക്കേറ്റതെന്നും പാലോട് സിഐ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police attacked women, RSS, Leader, Injured, Local-News, News, hospital, Treatment, Police, Kerala, Sabarimala Temple.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?