ശബരിമല വിഷയത്തില്‍ സഭ ബഹളമയം: സ്പീക്കറെ 'കുത്തി' പ്രതിപക്ഷത്തിന്റെ വാക്പോര്, സഭ പിരിഞ്ഞു


(www.evisionnews.co) ശബരിമല വിഷയത്തെച്ചൊല്ലി പ്രതിപക്ഷം നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് ഇറങ്ങിയതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ചാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്. ശബരിമലയിലെ സൗകര്യക്കുറവ് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളി. ഇന്നലെ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിച്ചു.

ശബരിമലയിലെ പോലീസ് രാജ് അവസാനിപ്പിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളും അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രതിഷേധം തുടരുന്നത് ശരിയല്ലെന്നു സ്പീക്കര്‍ പറഞ്ഞു. ഇതോടെ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ നേര്‍ക്കു നേരെ തര്‍ക്കം നടന്നു. ശബരിമല പ്രസക്തവിഷയമെങ്കിലും അതിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഞങ്ങളാരും കസേര മറിച്ചിട്ടിട്ടില്ലെന്നു പറഞ്ഞ് പ്രതിപക്ഷവും തിരിച്ചടിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെക്കേണ്ടി വരുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇന്നലെ ചര്‍ച്ച ചെയ്തതാണെന്നും അതുവീണ്ടും ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?