എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ക്ക് നേരെ അക്രമണം, പ്രതികള്‍ ഒളിവില്‍, പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യം
ചെങ്ങന്നൂര്‍:(www.kvartha.com 25/11/2018) എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ കണ്‍വീനറെയും ജീവനക്കാരെയും ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റുചയ്യാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന് ഭാരവാഹികളുടെ സംയുക്ത യോഗതീരുമാനം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
എസ്എഎന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം ഗുണ്ടകള്‍ അതിക്രമിച്ച് കയറി കണ്‍വീനറെയും സ്ത്രീകള്‍ അടക്കമുള്ള യൂണിയണ്‍ ജീവനക്കാരെയും അതിക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഓഫീസിലുണ്ടായിരുന്ന ഒരു ലക്ഷത്തി എണ്ണായിരം രൂപ അപഹരിക്കുകയും ഡ്രൈവറെ മര്‍ദിച്ച് യൂണിയന്റെ വാഹനം കടത്തിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. കൂടാതെ യൂണിയന്റെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും പ്രതികള്‍ കൃത്യം നിര്‍വ്വഹിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിനു നല്‍കിയിട്ടുപോലും പ്രതികളെ അറസ്റ്റു ചെയ്യുവാനോ അന്വേഷിക്കുവാനോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് എസ് എന്‍ ഡി പി ശാഖാ യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടന്നു. യൂണിയന്‍ ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി വൈഎംസിഎ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു.
യൂണിയന്‍ വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രതികള്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ട് നടപടി എടുക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുവാന്‍ ആണ് തീരുമാനമെന്ന് ഭാരവാഹികളായ വിജീഷ് മേടയില്‍, അമ്പിളി മഹേഷ്, സുലു വിജീഷ്, സുപ്രിയ, പി എന്‍ ഗോപാലന്‍, വിനീത് മോഹന്‍, വിഷ്ണു സജി, രഞ്ജിത്ത്, സന്തോഷ് എന്നിവര്‍ ചെങ്ങന്നൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആക്രമണത്തില്‍ പങ്കെടുത്ത പലര്‍ക്കും ഓഫീസില്‍ കയറരുതെന്ന കോടതി വിലക്കുള്ളവരാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kerala, SNDP, Police, Press meet, Police Station, Complaint, SNDP Yogam Office attacked

Powered by Info News For You

Comments
Post a Comment