റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണം കേന്ദ്രം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ഗവര്‍ണര്‍ രാജിവെക്കുന്നതാണ് നല്ലത്; യശ്വന്ത് സിന്‍ഹ
കൊച്ചി: (www.kvartha.com 19.11.2018) റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണം പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുന്നതാണ് നല്ലതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞു. ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ഘടകം പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ സംഘടിപ്പിച്ച ഹോട്ട് സീറ്റ് സംവാദത്തില്‍ പങ്കെടുക്കുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും രാജ്യത്തെ എല്ലാ മേഖലകളെയും തകര്‍ത്തുകളഞ്ഞു. ആര്‍ ബി ഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കരുതല്‍ ധനം പിടിച്ചെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്ന നിധിയാണിത്.
നോട്ടുനിരോധനമുള്‍പ്പടെയുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയുണ്ടായ വന്‍ ബാധ്യത മറച്ചുവെക്കാനും തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പദ്ധതികള്‍ തുടങ്ങാനുമായി കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Kochi, Governor, Bank, News, Reserve Bank, Yashwanth Sinha on Central government's eye over Reserve money

Powered by Info News For You

Comments
Post a Comment