മുംബൈയിലേയ്ക്ക് വീണ്ടും കര്‍ഷക മാര്‍ച്ച്; മുപ്പതിനായിരം കര്‍ഷകര്‍ പങ്കെടുക്കുന്നു
താനെ: (www.kvartha.com 21/11/2018) മുംബൈയിലേയ്ക്ക് വീണ്ടും കര്‍ഷക മാര്‍ച്ച്. ഇത്തവണ താനെയില്‍ നിന്നും മുംബൈയിലേയ്ക്കാണ് മാര്‍ച്ച്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് നാസിക്കില്‍ നിന്നും മുംബൈയിലേയ്ക്ക് നടന്ന കര്‍ഷക മാര്‍ച്ചില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തിരുന്നു. രണ്ട് ദിവസം നീളുന്ന കര്‍ഷക മാര്‍ച്ചില്‍ ഇത്തവണ മുപ്പതിനായിരം കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്.
താനെയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് മുംബൈയിലെ ആസാദ് മൈതാനിയില്‍ പരിസമാപിക്കും. കടുത്ത വരള്‍ച്ചയിലുണ്ടായ കൃഷിനാശങ്ങള്‍ക്ക് നഷ്ടപരിഹാരം, ഉപാധികളില്ലാതെ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളല്‍, വനത്തിന്റെ അധികാരം ഗോത്രവര്‍ഗക്കാര്‍ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
സ്വരാജ് ആഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡോ രാജേന്ദ്ര സിംഗ് എന്നിവരാണ് കര്‍ഷക മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര പ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസമായി സര്‍ക്കാരുമായി നിരന്തര സമരത്തിലാണ് കര്‍ഷകര്‍.
കര്‍ഷകരില്‍ നിന്നും സംഭരിച്ച് കരിമ്പിന് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 18ന് കര്‍ഷകര്‍ 70ഓളം ട്രെയിനുകള്‍ തടഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Swaraj Abhiyan chief and former AAP leader Yogendra Yadav and conservationist Dr Rajendra Singh are leading the farmers' protests today. Farmers, particularly in Maharashtra, Karnataka, Andhra Pradesh, Madhya Pradesh, Uttar Pradesh and Punjab, over the last six months have been regularly staging protests in a bid to make their demands heard by the government.
Keywords: National, Farmers protest

Powered by Info News For You

Comments
Post a Comment