മാളില്‍ സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിന് മുലയൂട്ടിയത് ടോയ്‌ലറ്റില്‍ വെച്ച്; അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

കൊല്‍ക്കത്ത: (www.kvartha.com 30.11.2018) മാളില്‍ സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിന് മുലയൂട്ടിയത് ടോയ്‌ലറ്റില്‍ വെച്ചാണെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. പോസ്റ്റിനെ തുടര്‍ന്ന് നിരവധി പേരാണ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

കൊല്‍ക്കത്തയിലെ സിറ്റി മാളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതിയുടെ പോസ്റ്റ് ചര്‍ച്ചയായതോടെ അതിന് മാളിലെ അധികൃതര്‍ നല്‍കിയ കമന്റ് ആണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

Kolkata Mall's Apology After Stinker For Breastfeeding Mom Provokes Anger, Kolkota, News, Social Network, Controversy, Business, Criticism, National.

മാളിലെത്തിയ നിങ്ങള്‍ക്ക് മുലയൂട്ടാന്‍ പറ്റാത്തത് വലിയ പ്രശ്‌നമായി കാണുന്നത് തമാശയാണെന്നും മറ്റുള്ളവരുടെ സ്വീകാര്യതയെ മാനിച്ചുകൊണ്ട് കൂടി നിരവധി പ്രശ്‌നങ്ങള്‍ കണക്കിലെടുത്തുക്കൊണ്ടാണ് മുലയൂട്ടാന്‍ അനുവദിക്കാത്തതെന്നുമായിരുന്നു മാള്‍ അധികൃതരുടെ മറുപടി.

എല്ലാ ബഹുമാനത്തോടെയും പറയട്ടെ മാഡം, മുലയൂട്ടേണ്ടത് മാളില്‍വച്ചല്ല അത് വീട്ടില്‍വച്ച് ചെയ്യേണ്ട കാര്യമാണ് അല്ലെങ്കില്‍ എന്തെങ്കിലും കരുതണം. അധികൃതരുടെ കമന്റ് ഇങ്ങനെയായിരുന്നു,.

എന്നാല്‍ യുവതിയെ അനൂലിച്ചുകൊണ്ട് മുലയൂട്ടല്‍ അവകാശത്തിന് വേണ്ടി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നത്. അവസാനം മാളിലെ അധികൃതര്‍ ക്ഷമാപണവുമായി രംഗത്ത് വരികയായിരുന്നു. മാളിലെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kolkata Mall's Apology After Stinker For Breastfeeding Mom Provokes Anger, Kolkota, News, Social Network, Controversy, Business, Criticism, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?