വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് മറ്റൊരു വധുവിനെ തേടി മാതാവ്; മനംനൊന്ത് യുവതിയുടെ ആത്മഹത്യാ ശ്രമം; കേസില്‍ ഇന്ത്യന്‍ 'ജോഡികള്‍' കുടുങ്ങി
ദുബൈ: (www.kvartha.com 20.11.2018) വിവാഹ വാഗ്ദാനം നല്‍കി വിവാഹത്തിന് മുന്‍പ് തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ ജോഡികള്‍ക്ക് ദുബൈ കോടതി ശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവുശിക്ഷയാണ് കോടതി ഇരുവര്‍ക്കും വിധിച്ചത്.
ഇന്ത്യക്കാരായ സെയില്‍സ് വുമണിനെയും കച്ചവടക്കാരനേയുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരേയും നാടുകടത്താനും ഉത്തരവിട്ടു. 26 വയസ്സുള്ള ഇന്ത്യക്കാരനായ കച്ചവടക്കാരന്റെ മാതാവ് ഇയാള്‍ക്ക് നാട്ടില്‍ വധുവിനെ തെരയുന്നുണ്ടെന്ന് മനസിലാക്കിയ 24കാരിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2017ല്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഷാര്‍ജയിലും ദുബൈയിലും വച്ച് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. ഇതിനിടെയാണ് കാമുകന്റെ മാതാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹത്തിനായി തിരയുന്നുവെന്ന് യുവതി മനസിലാക്കിയത്. ഇതോടെ യുവതി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ദുബൈയിലെ ഒരു മെട്രോ സ്‌റ്റേഷനില്‍ കയ്യിലെ ഞരമ്പ് മുറിച്ച് രക്തം ഒഴുകുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. ദുബൈ പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവിന്റെ മാതാവ് മറ്റൊരു പെണ്‍കുട്ടിയെ മകന് വധുവായി ആലോചിക്കുന്ന കാര്യം അറിഞ്ഞപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ യുവതി മൊഴി നല്‍കി.
പിന്നീട് കേസ് ദുബൈ പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഒരു വര്‍ഷത്തോളമായി കച്ചവടക്കാരനുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി സമ്മതിച്ചു.
സംഭവത്തെ കുറിച്ച് യുവതി പോലീസിനോട് പറഞ്ഞത്;
'എന്റെ വീട്ടില്‍വച്ചും അല്‍ ഗുഹാസിലെ ഹോട്ടലില്‍ വച്ചും ഞങ്ങള്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ അതിന് പണം വാങ്ങിയിരുന്നില്ല. അയാള്‍ എന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് സ്വര്‍ണ നെക്കലസ് സമ്മാനിച്ചിരുന്നു. ഇതിനിടെ അയാളുടെ മാതാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹത്തിനായി തിരയുന്നുവെന്ന് മനസിലാക്കിയപ്പോള്‍ കാമുകനെ ഞെട്ടിക്കുന്നതിനും നാടകീയതയ്ക്കും വേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തന്നെ വിവാഹം കഴിക്കുമെന്ന വാക്ക് പാലിപ്പിക്കാനായിരുന്നു ഈ നീക്കം. വളരെ വിഷമത്തിലും സങ്കടത്തിലും നില്‍ക്കുമ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും' യുവതി മൊഴിയില്‍ പറഞ്ഞു. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും ആത്മഹത്യാശ്രമത്തിനുമാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. ഇന്ത്യക്കാരായ ഇരുവരും കോടതി ഉത്തരവിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചു. ഈ മാസം അവസാനം കേസ് പരിഗണിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman turns suicidal after lover's unkept promise, Dubai, News, Court, Woman, Youth, Molestation, Suicide Attempt, Marriage, Punishment, Crime, Criminal Case, Gulf, World.

Powered by Info News For You

Comments
Post a Comment