എസ് ഡി പി ഐ നേതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മഞ്ചേശ്വരം: (www.kasargodvartha.com 18.11.2018) എസ് ഡി പി ഐ നേതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. എസ് ഡി പി ഐ പഞ്ചായത്ത് സെക്രട്ടറി നൗഫലിന്റെ പരാതിയില്‍ അബ്ദുര്‍ റഹീം, അര്‍ഷാദ്, സക്കീര്‍, ശ്രീകുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെ മിയാപ്പദവ് ബെജങ്കള്ളയിലെ മൊയ്തീന്‍ കുഞ്ഞി (25)യെ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് തനിക്കെതിരെ അക്രമം നടത്തിയതെന്ന് നൗഫല്‍ പരാതിപ്പെട്ടു. ചിഗ്ര്പദവില്‍ വെച്ചാണ് നൗഫല്‍ മര്‍ദനമേറ്റത്.

Related News:
കഞ്ചാവ് വില്‍പനയെ എതിര്‍ത്ത യുവാവിനെ അക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയ എസ് ഡി പി ഐ നേതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, case, Murder-case, SDPI, Attack against SDPI leader; Case against 4
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?