യുവജനയാത്രയുടെ ആവേശം അബൂദാബിയിലും
അബൂദാബി (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രയ്ക്ക് പ്രവാസ ജിവിതത്തിന്റെ തിരക്കിനിടയില്‍ നാട്ടില്‍ എത്താത്തവര്‍ ആവേശഭരിതരായി അബൂദാബി മദീനാ സായിദില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പരിപാടിക്ക് കെ.എം.സി.സി നേതാക്കള്‍ നേതൃത്വം നല്‍കി. അബൂദാബി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പൊവ്വല്‍, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, ഉദുമ മണ്ഡലം പ്രസിഡണ്ട് സലാം ആലൂര്‍ മാങ്ങാട്, സെക്രട്ടറി സിദ്ദീഖ് കൊറ്റുംബ, ആബിദ് നാലാം വാതുക്കല്‍, സാജിദ് മിഹ്‌റാജ്, റഊഫ് ഉദുമ, സാദിഖ് കോട്ടക്കുന്ന്, ആസിഫ് കളനാട്, ഷാഫി തിരുവക്കോളി, മുഷ്താഖ് മാങ്ങാട്, മന്‍സൂര്‍ പൊവ്വല്‍, ചുപ്പി കളനാട്, ജാഫര്‍ ചെര്‍ക്കള നേതൃത്വം നല്‍കി.
Powered by Info News For You
Comments
Post a Comment