അഹിന്ദുക്കള്‍ കയറിയതായി സംശയം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രനട അടച്ചു
തിരുവനന്തപുരം: (www.kvartha.com 12.11.2018) ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ കയറിയെന്ന സംശയത്തെ തുടര്‍ന്ന് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയകള്‍ നടത്തി. ഇതേതുടര്‍ന്ന് അല്‍പ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകിട്ട് നടക്കേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിര്‍ദേശപ്രകാരം നിറുത്തിവച്ചു.
പരിഹാര പൂജകള്‍ക്ക് ശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകള്‍ നടത്തുമെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചു. നവംബര്‍ അഞ്ചിനാണ് ക്ഷേത്രത്തില്‍ അല്‍പ്പശി ഉത്സവം ആരംഭിച്ചത്. ഒമ്പതിന് പകല്‍ ദര്‍ശനത്തിന് എത്തിയവരുടെ കൂട്ടത്തില്‍ മറ്റ് മതസ്ഥരുടെ വസ്ത്രധാരണ രീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി സി.സി.ടി.വി കാമറയില്‍ കണ്ടെത്തി. പിന്നീട് ഇവര്‍ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷം മാറി ഉള്ളില്‍ കയറുകയായിരുന്നു.
ഈ സാഹചര്യത്തില്‍ പൂജകള്‍ നിറുത്തി പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് നിര്‍ദേശിച്ചു. ഇതോടെ ഞായറാഴ്ച വൈകിട്ട് 4.30ന് നടക്കേണ്ട പല്ലക്ക് വാഹനത്തിലെ എഴുന്നെള്ളത്ത് നിറുത്തിവച്ചു. തുടര്‍ന്ന് ക്ഷേത്രനട അടച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ പതിവുള്ള ദര്‍ശനവും മറ്റ് പൂജകളും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികളേ പ്രവേശിക്കാവൂ എന്നാണ് നിലവിലെ നിയമം. ഇതനുസരിച്ച് വിദേശികള്‍ വിശ്വാസിയാണെന്ന സര്‍ട്ടിഫിക്കറ്റുമായി ഉള്ളില്‍ കയറാറുണ്ട്. അഹിന്ദുവെന്ന് ആരോപിക്കപ്പെട്ട സ്ത്രീ വിശ്വാസിയാണോയെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Padmanabha Swami temple opens after atonement rites, Thiruvananthapuram, News, Temple, Religion, Sree Pathmanabha Temple, CCTV, Women, Kerala.

Powered by Info News For You

Comments
Post a Comment