സ്റ്റേ കാലാവധി തീര്‍ന്നു: കെ.എം ഷാജി എംഎല്‍.എ നിയമസഭാംഗമല്ലാതായി
കണ്ണൂര്‍ (www.evisionnews.co): അഴീക്കോട് എംഎല്‍.എ കെ.എം ഷാജി നിയമസഭാംഗമല്ലാതായി. ഇക്കാര്യം നിയമസഭാ സെക്രട്ടറിയാണ് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി നല്‍കിയ സ്റ്റേയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. 24 മുതല്‍ ഹൈക്കോടതി വിധി പ്രാബല്യത്തില്‍ വന്നു അതിന്റെ അടിസ്ഥാനത്തില്‍ കെ.എം ഷാജി നിയമസഭാംഗമല്ലാതായെന്ന് സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതോടെ എംഎല്‍എയെന്ന രീതിയിലുള്ള അധികാരം കെ.എം ഷാജിക്ക് നഷ്ടമായി. നിയമസഭയില്‍ എം.എല്‍.എയെന്ന രീതിയില്‍ പ്രവേശിക്കുന്നതിനും കെ.എം ഷാജിക്ക് സാങ്കേതിക തടസമുണ്ട്. നാളെ നിയമസഭാ ചേരുന്ന സാഹചര്യത്തില്‍ കെ.എം ഷാജി കോടതിയെ സമീപിക്കുമോയെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Powered by Info News For You

Comments
Post a Comment