എം.ഇ.എസ് ഹെല്‍ത്ത് ഡെസ്‌ക് സമാപിച്ചു
കാസര്‍കോട് (www.evisionnews.co): വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരിക്കുന്നതിന് രണ്ടു ദിവസങ്ങളില്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ സംഘടിപ്പിച്ച എംഇഎസ് ഹെല്‍ത്ത് ഡെസ്‌ക് സമാപിച്ചു. രക്തസമര്‍ദ്ധം, പ്രമേഹം, തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ 800 പേര്‍ പങ്കെടുത്തു. ലഘുലേഖയും ക്യാമ്പില്‍ വിതരണം ചെയ്തു.
പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജുമായി സഹകരിച്ചാണ് എംഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി ആരിഫ് കാപ്പില്‍, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട്, ജില്ലാ പ്രസിഡണ്ട് എ എ നജീബ്, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, പെരുന്തല്‍മണ്ണ മെഡിക്കല്‍ കോളജ് പിആര്‍ഒ ഉസ്മാന്‍ മലപ്പുറം, മുജീബ് കമ്പാര്‍, കെഎം സഫ്വാന്‍ കുന്നില്‍, ഷറഫുദ്ധീന്‍ മായിപ്പാടി, മുര്‍ഷിദ് മുഹമ്മദ് നേതൃത്വം നല്‍കി.
Powered by Info News For You
Comments
Post a Comment