വ്യാപാരിയെ നഗ്ന വീഡിയോ എടുത്ത് ബ്ലാക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Image result for arrest
കാസര്‍കോട് (www.evisionnews.co): വ്യാപാരിയെ നഗ്ന വീഡിയോ എടുത്ത് ബ്ലാക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒളിവിലുള്ള മുഖ്യപ്രതി കലാമിന്റെ സുഹൃത്ത് കൂടിയായ തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ആഷിഖിനെ (34)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

\തച്ചങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയും ബോവിക്കാനം സ്വദേശിയുമായ ഫൈസലിനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്‌നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമ (32) നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി അബ്ദുല്‍ കലാമിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഒളിത്താവളങ്ങള്‍ മാറുന്നതിനിടെയാണ് ആഷിക് പോലീസ് വലയിലായത്. ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് അബ്ദുല്‍ കലാമും നസീമയുമടക്കം നാലു പേര്‍ക്കേതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 24ന് രാവിലെ 11.30 മണിയോടെയാണ് നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍വെച്ച് ഫര്‍ണിച്ചര്‍ വ്യാപാരിയായ ഫൈസലിനെ സംഘം നഗ്‌ന വീഡിയോയും ചിത്രവുമെടുത്ത് ക്രൂരമായി അക്രമിക്കുകയും ചെയ്തത്. പിന്നീട് ഫോട്ടോയും വീഡിയോയും കാട്ടി 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന 32,000 രൂപയും ഫോണും കാറും സംഘം തട്ടിയെടുത്തിരുന്നു. വൈകിട്ട് 4.30 മണിവരെ ക്വാര്‍ട്ടേഴ്സില്‍വെച്ച് മര്‍ദിച്ചശേഷം യുവാവിനെ ഇന്നോവയില്‍ കയറ്റി കര്‍ണാടക പുത്തൂരിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ചും പണം ആവശ്യപ്പെട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പറയുന്നു. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?