യതീഷ് ചന്ദ്രയ്ക്ക് കറുത്ത ആളുകളോട് അവജ്ഞ: ചെന്നിത്തലയ്ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്ന എസ്പി കേന്ദ്ര മന്ത്രിയോട് അപമര്യാദ കാട്ടുന്നു; സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബി ജെ പി
പമ്പ: (www.kvartha.com 21.11.2018) എസ്പി യതീഷ് ചന്ദ്രയ്ക്ക് കറുത്ത ആളുകളോട് അവജ്ഞയെന്ന് ബി ജെ പിയുടെ പരിഭവം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്ന എസ്പി കേന്ദ്ര മന്ത്രിയോട് അപമര്യാദ കാട്ടുന്നു. പിണറായിയുടെ ധാര്‍ഷ്ഠ്യമാണ് എസ്പി കാണിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു. കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
യതീഷ് ചന്ദ്ര മോശമായാണു മന്ത്രിയോടു പെരുമാറിയത്. മന്ത്രിയെ നിങ്ങള്‍ എന്നു വിളിച്ചു. മന്ത്രിയെന്ന നിലയില്‍ മാന്യമായി സംസാരിക്കണമെന്നു പറഞ്ഞപ്പോള്‍ തന്റെനേരെ മസിലു പിടിച്ചു നിന്നു. മോശമായ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും രാധാകൃഷ്ണന്‍ അറിയിച്ചു. കേന്ദ്രമന്ത്രിയുടെ ഒപ്പം മല കയറാനെത്തിയതായിരുന്നു എ.എന്‍. രാധാകൃഷ്ണന്‍.
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും നിലയ്ക്കലില്‍ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കമുണ്ടായി. കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്നാല്‍ എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
അതിന് മറുപടിയായി കെഎസ്ആര്‍ടിസി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എസ്പിയോട് തട്ടിക്കയറി. മന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A N Radhakrishnan and BJP against SP Yatish Chandra, Pampa, News, Minister, Sabarimala Temple, Visit, Politics, Controversy, Police, BJP, Criticism, Religion, Kerala.

Powered by Info News For You

Comments
Post a Comment