യു.എ.ഇ നിരോധിച്ച മുഖസൗന്ദര്യവര്‍ധക ക്രീം കേരളത്തിലെ വിപണിയില്‍ സുലഭം


കാസര്‍കോട് (www.evisionnews.co): പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അറബ് രാജ്യമായ യു.എ.ഇ നിരോധിച്ച മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ക്രീം കേരളത്തില്‍ സുലഭം. പാകിസ്താനില്‍ നിര്‍മിച്ച ഫായിസ ക്രീമാണ് സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍ സുലഭമായി വിറ്റഴിക്കുന്നത്.

ഏതു നിറത്തിലുള്ളവരെയും വെളിപ്പിച്ചെടുക്കാമെന്ന പരസ്യമാണ് യുവാക്കളെയും യുവതികളെയും ക്രീമിലേക്ക് ആകര്‍ഷിക്കുന്നത്. 250 മുതല്‍ 450 രൂപവരെ ഈടാക്കുന്ന ക്രീം മംഗളൂരു വഴി തിരൂരിലെ മൊത്ത വിതരണക്കാരിലെത്തിച്ച് അവിടെ നിന്നാണ് ചെറുകിട വില്‍പനക്കാരിലെത്തുന്നത്. വിദേശ നിര്‍മിത ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന ചില ഗള്‍ഫ് ബസാറുകള്‍ വഴി നാട്ടിലെ ഉപഭോക്താക്കളിലെത്തുന്ന ക്രീമിന്റെ വില്‍പ്പന തടയാനോ നടപടിയെടുക്കാനോ അധികൃതര്‍ക്കാവുന്നില്ല. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?