എന്‍ഡിഎ വിട്ട മുന്‍മന്ത്രിയായ ടിഡിപി എംപിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്; ഫെരാരിയുള്‍പ്പെടെ ആഡംബര കാറുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: (www.kvartha.com 25.11.2018) ടിഡിപി എംപിയുടെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഫെരാരിയുള്‍പ്പെടെ ആഡംബര കാറുകള്‍ പിടിച്ചെടുത്തു. ബേങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന ടിഡിപി എംപി വൈ എസ് ചൗധരിയുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഫെരാരി, റേഞ്ച്‌റോവര്‍, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര കാറുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണ നിയമപ്രകാരം എംപിയുടെ സുജാനാ ഗ്രൂപ്പിന്റെ ഹൈദരാബാദിലെയും ഡല്‍ഹിയിലേയും എട്ട് ഇടങ്ങളിലായിരുന്നു റെയ്ഡ്.

സുജാനാ ഗ്രൂപ്പിനു പിന്നില്‍ തെലുങ്ക് ദേശം പാര്‍ട്ടി രാജ്യസഭാംഗമായ ചൗധരിയാണെന്ന് തെളിഞ്ഞതായി ഇഡി അധികൃതര്‍ പറഞ്ഞു. സുജാന ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ ഡയറക്ടര്‍മാര്‍ ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചതായും ഇഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത കാറുകള്‍ ഡമ്മി കമ്പനികളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനാണ് ചൗധരി. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ചൗധരി ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ടതോടെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്. 5,700 കോടി രൂപയുടെ ബേങ്ക് തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിനു ഹാജരാവാന്‍ ചൗധരിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.



Keywords: New Delhi, News, India, National, NDA, Raid, ED summons TDP MP Sujana Chowdary after raids at residence, offices in Hyd 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?