ദൈവത്തിന്റെ വിധി നടപ്പായെന്ന് സനല്‍കുമാറിന്റെ ഭാര്യ വിജി

നെയ്യാറ്റിന്‍കര: (www.kvartha.com 13.11.2018) ദൈവത്തിന്റെ വിധി നടപ്പായെന്ന് സനല്‍കുമാറിന്റെ ഭാര്യ വിജി. നെയ്യാറ്റിന്‍ കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഇക്കാര്യത്തില്‍ തനിക്ക് കൂടുതലായൊന്നും പറയാനില്ലെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഹരികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഹരികുമാര്‍ തമിഴ് നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്ന സംശയത്തില്‍ അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിക്കാനിരിക്കെയാണ് മരണം.

Viji about Harikumar's suicide, Neyyattinkara, News, Murder case, Dead, Obituary, Police, Kerala

അതിനിടെ ഭര്‍ത്താവിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് വിജി സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് ചൊവ്വാഴ്ച ഉപവാസം നടത്തുന്നതിനിടയിലാണ് പ്രതി ജീവനൊടുക്കിയ വിവരം അറിഞ്ഞകത്. ഇതേ തുടര്‍ന്ന് അവര്‍ ഉപവാസം അവസാനിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Viji about Harikumar's suicide, Neyyattinkara, News, Murder case, Dead, Obituary, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?