പമ്പയില്‍ എത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശബരിമല: (www.kvartha.com 26.11.2018) പമ്പയില്‍ എത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജയന്‍, രാജ്‌മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശബരിമല ദര്‍ശനത്തിനായി എത്തിയ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജഗോപാലിനൊപ്പം എത്തിയവരാണിവര്‍. എം ബി രാജഗോപാലിനെ നേരത്തെ നിലയ്ക്കലില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

പോലീസ് നല്‍കിയ നോട്ടീസ് ഒപ്പിടാത്തതിനാലാണ് രാജഗോപാലിനെ അറസ്റ്റ് ചെയ്തത്. രാജഗോപാലിനെതിരെ മൂന്ന് ക്രമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്ന നിലപാട് പോലീസ് എടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഇയാള്‍ ഒപ്പിട്ടില്ല എന്നും പോലീസ് പറയുന്നു. രാജഗോപാലിനെ എരുമേലി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.



Keywords: Kerala, Sabarimala, Sabarimala Temple, Arrested, BJP, Politics, Pampa, Religion, 2 BJP activists arrested in Pamba


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?