സ്‌കൂട്ടറില്‍ ലോറിയിടിച്ച് അപകടമുണ്ടായ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി വന്നേക്കും

കാസര്‍കോട്: (www.kasargodvartha.com 02.11.2018) കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് ദാരുണമായി മരിക്കാനിടയായ സംഭവത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കൃത്യവിലോപം കാണിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇതു കൊണ്ടാണ് അപകടം വരുത്തിയ ലോറി കണ്ടെത്താന്‍ പോലീസിന് കഴിയാതിരുന്നത്.
Accident; May take action against police officer, Kasaragod, News, Accidental Death, Police

അപകടം നടന്നപ്പോള്‍ തന്നെ പോലീസ് ആദ്യം ബന്ധപ്പെട്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ്. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരിക്കാമെന്ന വാദഗതിയാണ് പോലീസുകാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തളങ്കര ഖാസിലൈനിലെ മുജീബ് (42) ആണ് അപകടത്തില്‍ മരിച്ചത്. കുമ്പളയിലെ ഉറൂസില്‍ സംബന്ധിച്ച് മധൂര്‍ റോഡ് വഴിയാണ് മുജീബ് സ്‌കൂട്ടറോടിച്ച് വന്നത്. കറന്തക്കാട് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Accident; May take action against police officer, Kasaragod, News, Accidental Death, Police 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?