ശശിക്ക് നല്‍കിയ ശിക്ഷ കൂടിപ്പോയെന്ന് അഡ്വ. ജയശങ്കറിന്റെ പരിഹാസം; പീഡകനായ നേതാവിനെ അടുത്ത മന്ത്രിയാക്കിയാലും അത്ഭുതപ്പെടാനില്ലെന്നും രാഷ്ട്രീയ നിരീക്ഷകന്‍

തിരുവനന്തപുരം: (www.kvartha.com 26.11.2018) ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയ്‌ക്കെതിരെ സി.പി.എം സ്വീകരിച്ച നടപടി കൂടിപ്പോയെന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍.

പണ്ട് റവല്യൂഷണറി പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ എം.എം.മണിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് സി.പി.എം ചെയ്തിരിക്കുന്നത്. ഇത് തന്നെ ശശിയുടെ കാര്യത്തിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

Sasi is likely to return as minister, mocks advocate Jayashankar, Thiruvananthapuram, News, Politics, Trending, Criticism, CPM, Molestation, Suspension, Kerala.

യുവതിയുടെ പരാതിയില്‍ ആരോപിച്ചിരുന്ന പീഡന ആരോപണം തെളിയിക്കാനായില്ലെന്നും എന്നാല്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ദൈവവും വിശ്വാസവും ഇല്ലെന്ന് വാദിക്കുന്ന സി.പി.എം സ്ത്രീകള്‍ക്ക് നല്‍കുന്ന പരിഗണന എന്താണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്ന് ജയശങ്കര്‍ കളിയാക്കി. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐ പോലൊരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തക പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടംഗ കമ്മിഷനെ വെച്ച് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ഇതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പാര്‍ട്ടി ശശിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എം പി എന്നിവരായിരുന്നു പാര്‍ട്ടി കമ്മിഷന്‍ അംഗങ്ങള്‍. പാലക്കാട്ടെ ശക്തനായ നേതാവാണ് പി കെ ശശി. അതുകൊണ്ടുതന്നെ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ പേരിനെങ്കിലും ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ശശി വര്‍ധിത വീര്യത്തോടെ തിരിച്ചുവരുമെന്നുതന്നെയാണ് പാലക്കാട്ടെ പാര്‍ട്ടി കേന്ദ്രങ്ങളും പറയുന്നത്.

ശശിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭരണ പരിഷ്‌ക്കാര ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യതാനന്ദന്‍ നേരത്തെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sasi is likely to return as minister, mocks advocate Jayashankar, Thiruvananthapuram, News, Politics, Trending, Criticism, CPM, Molestation, Suspension, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?