ശരണം വിളിക്കാനുള്ള അവകാശത്തിനായി വായ് മൂടിക്കെട്ടി അയ്യപ്പഭക്തരുടെ പ്രതിഷേധം
മാവേലിക്കര:(www.kvartha.com 25/11/2018) ശരണാരവം മുഴക്കാനുള്ള അവകാശത്തിനായി വായ് മൂടിക്കെട്ടി മൂന്നുമണിക്കൂറോളം പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസ് പടിക്കലിലാണ് അമ്പതോളം അയ്യപ്പന്മാര്‍ വ്യത്യസ്തമായി പ്രതിഷേധിച്ചത്. കായംകുളം പുതിയിടം കേന്ദ്രമാക്കിയുള്ള അയ്യപ്പസ്വാമി ദര്‍ശന പദയാത്രാസംഘമാണ് ഡി അശ്വിനിദേവിന്റെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി കുത്തിയിരുന്നത്.
20 വര്‍ഷമായി 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് സംഘം ശബരിമല ദര്‍ശനം നടത്തുന്നത്. എരുമേലി അഴുത കാനന പാതയിലൂടെയാണ് സംഘം സന്നിധാനത്തെത്തുന്നത്. 108 സ്വാമിമാരാണ് 41 ദിവസം വ്രതമെടുത്ത് മലയ്ക്ക് പോകുന്നത്. ഇവര്‍ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ കുടില്‍കെട്ടിയാണ് വ്രതമനുഷ്ഠിക്കുന്നത്. ഗുരുസ്വാമിമാരായ വെങ്കിടേശ്, ഹരിക്കുട്ടന്‍, രാജീവ് എന്നിവരും പ്രതിഷേധപരിപാടിക്ക് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mavelikkara, Kerala, Sabarimala, Trending, Ayyappas protest on Sabarimala issue

Powered by Info News For You

Comments
Post a Comment