പോലീസ് ഉദ്യോഗസ്ഥനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങാനാവില്ല
കണ്ണൂര്‍: (www.kvartha.com 26.11.2018) ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭീഷിനെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം അനുവദിച്ചെങ്കില്‍ മാത്രമേ സുരേന്ദ്രനു പുറത്തിറങ്ങാനാകൂ.
ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട ചെമ്പ്രയിലെ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു കണ്ണൂരിലെ ഡി വൈ എസ് പി മാരായ പി പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. കേസുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്‍ നിലവില്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ ജാമ്യം തേടി കെ. സുരേന്ദ്രന്‍ ചൊവ്വാഴ്ച പത്തനംതിട്ട സെഷന്‍സ് കോടതിയെ സമീപിക്കും. ഇതേ കേസില്‍ റാന്നി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഒരു കേസില്‍ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ തനിക്കെതിരെ പോലീസ് മറ്റു കള്ളക്കേസുകള്‍ എടുക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പോലീസ് നടപ്പാക്കുന്നത് രണ്ടു നീതിയാണ്. പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സുരേന്ദ്രന്‍ കോഴിക്കാട് പറഞ്ഞു. കൊട്ടാരക്കര സബ് ജയിലില്‍നിന്ന് സുരേന്ദ്രനെ ഞായറാഴ്ച രാത്രിയാണു കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ചത്. തിങ്കളാഴ്ച രാവിലെ കണ്ണൂരിലേക്കു കൊണ്ടുപോയി.

അതിനിടെ തിങ്കളാഴ്ച രാവിലെ കോഴിക്കോട് സബ് ജയിലിനു മുന്നില്‍ ബി ജെ പി പ്രവര്‍ത്തകരെത്തുകയും നാമജപ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Threatening police officers: K Surendran gets bail, Kannur, News, Threatened, Conspiracy, Sabarimala Temple, Bail, Court, Clash, Trending, Kerala.

Powered by Info News For You

Comments
Post a Comment