മാതാവ് മരിച്ചതില്‍ ദുരൂഹതയുള്ളതായി കുടുംബാംഗങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 06.11.2018) ബളാലിലെ പങ്കജാക്ഷി പി കെ മരിച്ചതില്‍ ദുരൂഹതയുള്ളതായി മക്കളും ബന്ധുക്കളും ആരോപിച്ചു. തന്റെ മാതാവ് 12 വര്‍ഷമായി തന്റെ കൂടെയാണ് താമസിക്കുന്നതെന്നും ചേട്ടനായ കുഞ്ഞുമോന്‍ എന്ന കുട്ടപ്പന്‍ മാതാവിനെ വീട്ടിലേക്ക് കൊണ്ടുപോയി ദിവസങ്ങള്‍ക്കം മാതാവ് മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് മറ്റൊരു മകന്‍ പി.കെ.മോഹനനും ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.

തന്റെ വീട്ടില്‍ നടന്നുപോയ മാതാവ് മകളുടെ കല്യാണ ദിവസമായ ഒക്ടോബര്‍ 29 ന് തലേന്ന് മരിച്ചതിലാണ് മോഹനന്‍ ദുരൂഹത ആരോപിക്കുന്നത്. മകളുടെ കല്യാണം നടക്കില്ലെന്ന് പറഞ്ഞ് സഹോദരന്റെ മകന്‍ ഷൈബിനെ പലപ്പോഴും വിളിച്ചു പറഞ്ഞിട്ടുള്ളതായി ആരോപിക്കുന്നു. അമ്മയ്ക്ക് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. സഹോദരനും സഹോദരിമാരായ അമ്മിണി, വിജി എന്നിവരുടെയും അവരുടെ ഭര്‍ത്താക്കന്മാരുടെയും ആലോചന പ്രകാരമാണ് അവര്‍ അമ്മയെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയതെന്ന് മോഹനന്‍ പറഞ്ഞു. ഇതിലാണ് ദുരൂഹത കാണുന്നത്. ഷൈബിന്‍ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. അതിനാല്‍ എനിക്കും എന്റെ മക്കള്‍ക്കും ഷൈബിനും ഭീഷണിയുള്ളതായി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി കെ ഷൈബിന്‍, ടി വിപിന്‍ കുമാര്‍ ടി, ആര്‍ ചെല്ലപ്പന്‍, കെ.വി ശ്രീജിത്ത്, കെ.വി വി പത്മാവതി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Press meet, Allegation on Mother's death; Family members conducted press meet
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?