വര്‍ക്ക് ഷോപ്പിലും മൊബൈല്‍ ടവറിലും കവര്‍ച്ച; പ്രതി സി സി ടി വിയില്‍ കുടുങ്ങി

പടന്നക്കാട്:(www.kasargodvartha.com 12/11/2018) പടന്നക്കാട്ട് വര്‍ക്ക് ഷോപ്പിലും മൊബൈല്‍ ടവറിലും നടന്ന കവര്‍ച്ചയില്‍ മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം. പടന്നക്കാട്ടെ രാജന്റെ ഉടമസ്ഥതയിലുള്ള വി ആര്‍ പെയിന്റിംഗ് ഷോപ്പില്‍ പെയിന്റിംഗ് ജോലിക്കായി നിര്‍ത്തിയിട്ടിരുന്ന പാലാവയലിലെ സിബി തോമസിന്റെ കെഎല്‍ 60 എ 5565 നമ്പര്‍ ബൊലോറൊ പിക്കപ്പ് വാന്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം പോയത്.

News, Padannakad, Kasaragod, Kerala, Robbery, Complaint, Police, Case,Robbery in Work Shop and Mobile Tower


ഇതിനു തൊട്ടു പിന്നാലെ നെഹ്റു കോളേജിന് സമീപത്തെ എടിസി മൊബൈല്‍ ടവറില്‍ നിന്നും ഒരുലക്ഷത്തോളം രൂപ വില വരുന്ന ചെമ്പു കമ്പികളും മോഷണം പോയി. ടെക്നീഷ്യന്‍ പൊള്ളക്കടയിലെ കെ സനല്‍കുമാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

കെഎല്‍ 13 എ എച്ച് 4276 നമ്പര്‍ മാരുതി ഓനി വാനില്‍ വന്ന രണ്ടുപേര്‍ ചെമ്പുകമ്പി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസി ക്യാമറിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതുവെച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണങ്ങള്‍ വര്‍ധിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Padannakad, Kasaragod, Kerala, Robbery, Complaint, Police, Case,Robbery in Work Shop and Mobile Tower


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?