പള്ളിയില്‍ വന്നാല്‍ ഫോട്ടോ എടുക്കരുത്, പ്രാര്‍ത്ഥിക്കണം: മമ്മൂട്ടിയുടെ വീഡിയോ വൈറലായി

കാസര്‍കോട് (www.evisionnews.co): സിനിമ ഷൂട്ടിനിടെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് വന്ന മമ്മുട്ടിയുടെ ഫോട്ടോ ആരാധകരിലൊരാള്‍ എടുക്കാന്‍ ശ്രമിക്കുന്നത് തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 'പള്ളിയില്‍ വന്നാല്‍ ഫോട്ടോ എടുക്കരുത്, പള്ളിയില്‍ വന്നാല്‍ പ്രാര്‍ത്ഥിക്കണം' എന്ന് പറയുന്ന മമ്മൂുട്ടി നേരെ പള്ളിയിലേക്ക് നടന്ന് പോകുന്നതായാണ് വീഡിയോ ദൃശ്യം. മമ്മുട്ടിയുടെ കൂടെ വന്ന സഹായികളിലൊരാള്‍ ആരാധകന്റെ കൈയില്‍ നിന്നും ഫോണ്‍ തട്ടിയകറ്റുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
 
കാസര്‍കോട് വെച്ചുണ്ടായ സംഭവമാണ് വീഡിയോ ആയി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉണ്ട എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി കാസര്‍കോട്ടെത്തിയിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയില്‍ മമ്മൂട്ടി പൊലീസ് ഓഫീസറായിട്ടാവും പ്രത്യക്ഷപ്പെടുക. ഹര്‍ഷാദാണ് ചിത്രത്തിന്റെ തിരക്കഥ.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?