വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുകളുമായി ജമ്മു കശ്മീര്‍ ഗവര്‍ണര്‍; വെട്ടിലായി കേന്ദ്രസര്‍ക്കാര്‍
ശ്രീനഗര്‍:(www.kvartha.com 27/11/2018) വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുകളുമായി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ രംഗത്ത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. സംഭവത്തെതുടര്‍ന്ന് വെട്ടിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. താന്‍ നിയമസഭ പിരിച്ചുവിട്ടത് കേന്ദ്രനിര്‍ദേശം മറികടന്നാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത് നടപ്പിലാക്കിയിരുന്നെങ്കില്‍, എക്കാലത്തും തന്റെ പേര് ചീത്തയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പിരിച്ചുവിട്ടത് ഈ നിര്‍ദേശം മറികടന്നാണ്. കശ്മീരില്‍ പിഡിപി നാഷണല്‍ കോണ്‍ഫറന്‍സ്, നാഷണല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
ബിജെപി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടിയെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്തെത്തിയത്. കുതിരക്കച്ചവടത്തിനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചാര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അത് കശ്മീരിന്റെ സുരക്ഷാ സാഹചര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Srinagar, National, BJP, Governor, Centre Would Have Asked Me to Make Sajjad Lone the CM: J&K Guv

Powered by Info News For You

Comments
Post a Comment