നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ കടക്കാന്‍ ശ്രമിച്ച അമേരിക്കക്കാരനെ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്ത് കൊന്നു; മൃതദേഹം കടല്‍ത്തീരത്ത് പകുതി കുഴിച്ചിട്ട നിലയില്‍

ന്യൂഡല്‍ഹി: (www.kvartha.com 21.11.2018) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പെട്ട നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ വിനോദ സഞ്ചാരി ആദിവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഓംഗകള്‍ എന്നറിയപ്പെടുന്ന ആദിവാസി വിഭാഗം അധിവസിക്കുന്ന ദ്വീപിലേക്ക് മത്സ്യതൊഴിലാളികളുടെ സഹായത്തോടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോണ്‍ അലന്‍ ചൗ എന്ന 27കാരന്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ സെന്റിനലീസ് ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന വടക്കന്‍ സെന്റിനല്‍ ദ്വീപിലേക്കു കൂട്ടിക്കൊണ്ടുപോയ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 American tourist killed by remote tribe on Andaman and Nicobar Islands, New Delhi, News, Crime, Criminal Case, Religion, Fishermen, Police, Arrested, Protection, National, Lifestyle & Fashion.

2001ലെ കണക്ക് പ്രകാരം 41 ആളുകള്‍ മാത്രമുള്ള ദ്വീപിലേക്ക് സുരക്ഷാ കാരണങ്ങളാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. പുറത്ത് നിന്നുള്ളവര്‍ എത്തിയാല്‍ ഓംഗകള്‍ ആക്രമിക്കാറാണ് പതിവ്.

നവംബര്‍ 16ന് ദ്വീപിലേക്ക് എത്തിയ അമേരിക്കന്‍ പൗരനെ ആദിവാസികള്‍ അമ്പും വില്ലുമായി ആക്രമിക്കുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദിവാസികളുടെ ആക്രമണം ഭയന്ന് തിരിച്ച് പോകുമ്പോള്‍ അമേരിക്കന്‍ പൗരനെ കടല്‍ത്തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതായും ഇവര്‍ മൊഴിയില്‍ പറയുന്നു. പിന്നീട് കടല്‍ത്തീരത്ത് നിന്നും പകുതി കുഴിച്ചിട്ട രീതിയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നവംബര്‍ 14ന് സെന്റിനല്‍ ദ്വീപിലെത്താന്‍ ജോണ്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനു ശേഷം കൂടുതല്‍ തയാറെടുപ്പോടെ ഇയാള്‍ മടങ്ങിയെത്തുകയായിരുന്നു. ബോട്ട് പകുതി വഴി ഉപേക്ഷിച്ച ശേഷം ഒറ്റവള്ളത്തിലാണ് ദ്വീപിലെത്തിയത്. ഗോത്രവര്‍ഗക്കാര്‍ എയ്ത അമ്പുകള്‍ കൊണ്ട ശേഷവും ജോണ്‍ യാത്ര തുടര്‍ന്നു. തുടര്‍ന്ന് അവര്‍ കഴുത്തില്‍ കയര്‍ കെട്ടി നിലത്തുകൂടി വലിച്ചിഴയ്ക്കുകയായിരുന്നു.

സംഭവം കണ്ട മീന്‍പിടിത്തക്കാര്‍ പോര്‍ട്ട് ബ്ലെയറിലെത്തിയപ്പോള്‍ വിവരം ജോണിന്റെ സുഹൃത്തായ അലക്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അലക്‌സാണ് വിവരം ജോണിന്റെ അമേരിക്കയിലുള്ള കുടുംബത്തെ അറിയിച്ചത്. ഇവര്‍ ഡെല്‍ഹിയില്‍ അമേരിക്കന്‍ എംബസിയില്‍ സഹായത്തിനായി ബന്ധപ്പെട്ടു.

ജോണിന്റെ മൃതദേഹം കണ്ടെത്താന്‍ പോര്‍ട്ട് ബ്ലെയറില്‍നിന്നു ഹെലികോപ്റ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സെന്റിനലീസ് ഗോത്രവര്‍ഗക്കാര്‍ ആക്രമിക്കുമെന്നതിനാല്‍ ഹെലികോപ്റ്റര്‍ ദ്വീപില്‍ ഇറക്കാന്‍ കഴിയില്ല. നിരവധി ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് ശക്തമായ നിയന്ത്രണങ്ങളോടെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കാറുള്ളൂ.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അധീനതയില്‍ വരുന്ന ഒരു ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍ . ഏകദേശം 72 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്. ചുറ്റും വെള്ള നിറത്തിലുള്ള കടല്‍ ഒരു രക്ഷാകവചം പോലെ നില്‍ക്കുന്ന ദ്വീപില്‍ സ്വാഭാവിക തുറമുഖങ്ങള്‍ ഒന്നും തന്നെയില്ല. ഇവിടേക്കെത്താന്‍ പല സാഹസികരും ശ്രമിച്ചിട്ടുണ്ടെങ്കിലും ദ്വീപിലേക്ക് പുറത്തു നിന്നുള്ളവരെ സ്വീകരിക്കാന്‍ ഇവിടുള്ളവര്‍ തയ്യാറായിരുന്നില്ല.

2006ല്‍ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഇവരെ ദ്വീപ് വാസികള്‍ കൊലപ്പെടുത്തിയതായാണ് കരുതുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കാറാണ് പതിവ്.

സെന്റിനല്‍ ദ്വീപിലേക്കുള്ള ബാഹ്യ ഇടപെടലുകള്‍ തടയുന്നത് ഇവിടെ താമസിക്കുന്ന ഓംഗ വംശജര്‍ തന്നെയാണ്. ആഫ്രിക്കന്‍ വംശജരെന്ന് കരുതുന്ന ഇക്കൂട്ടര്‍ 60,000 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ടെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. 1967ല്‍ ഓംഗകളുമായി ബന്ധപ്പെടാനും അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തിനെ അയച്ചിരുന്നു.

സമ്മാനങ്ങളും വസ്ത്രങ്ങളും നല്‍കി ദ്വീപിലുള്ളവരെ ഇണക്കാന്‍ ശ്രമിച്ചെങ്കിലും ഇക്കൂട്ടര്‍ ഇണങ്ങാന്‍ തയ്യാറായില്ല. കൂടാതെ കടല്‍ത്തീരത്തേക്ക് കൂട്ടമായി വന്ന ഇക്കൂട്ടര്‍ ദൗത്യ സംഘത്തിന് നേരെ പുറം തിരിഞ്ഞ് നിന്ന് വിസര്‍ജനം ചെയ്യാന്‍ ശ്രമിച്ചതായി ടി.എന്‍ പണ്ഡിറ്റ് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോഭിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതിന് ശേഷം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കല്ലാതെ ആര്‍ക്കും ദ്വീപിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: American tourist killed by remote tribe on Andaman and Nicobar Islands, New Delhi, News, Crime, Criminal Case, Religion, Fishermen, Police, Arrested, Protection, National, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?