ജില്ലയില്‍ സി.പി.എം-സി.പി.ഐ ബന്ധം ഉലയുന്നു; സിപിഎമ്മിന്റെ ഭീഷണിയും ഗുണ്ടായിസവും സിപിഐയോട് വേണ്ടെന്ന് നേത്യത്വത്തിന്റെ താക്കീത്

കാസര്‍കോട്:(www.kasargodvartha.com 10/11/2018) ജില്ലയില്‍ സിപിഎം-സിപിഐ പോര് വീണ്ടും ബന്ധം ഉലയുന്നു. കഴിഞ്ഞ ദിവസം സിപിഐ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി പി ചാക്കോയെ മുതിര്‍ന്ന സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ അക്രമിച്ചതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് മുറുകിയത്.

ഇതിന്റെ അലയൊലികള്‍ ജില്ലയിലെ മറ്റു മേഖലയിലേക്കും വ്യാപിച്ചേക്കും. ഭീഷണിയും ഗുണ്ടായിസവും നടത്തി തങ്ങളെ വരുതിക്ക് നിര്‍ത്താമെന്ന് സിപിഎം മോഹിക്കേണ്ടെന്ന് സിപിഐ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെയൊരു മോഹമുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും സിപിഐ സിപിഎമ്മിന് താക്കീത് നല്‍കുന്നു.

News, Kasaragod, Kerala, CPM, CPI,cpm-cpi conflict

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി ഗോപാലന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഒരുകൂട്ടം ആളുകള്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഇടതുമുന്നണിയിലെ പ്രബല ഘടകകക്ഷികളായ ഇരുപാര്‍ട്ടികളും തമ്മില്‍ പോര് തുടങ്ങിയത്. ഒടുവില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ടിനെതിരായുള്ള അവിശ്വാസ പ്രമേയം വോട്ടെടുപ്പിലൂടെയാണ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്.

തെരഞ്ഞെടുപ്പില്‍ സിപിഐ വിട്ടു നിന്നതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ സിപിഐ പഞ്ചായത്തംഗം എച്ച് നിര്‍മലകുമാരി രാജിവെച്ച് സിപിഎമ്മില്‍ ചേരുന്നതായി വ്യാപകമായ പ്രചരണവുമുണ്ടായി. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ചെന്നപ്പോഴാണ് ചാക്കോക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് രൂക്ഷമായ ഭാഷയിലാണ് സിപിഎമ്മിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ട്ടിക്കുണ്ടായ വളര്‍ച്ചയില്‍ സിപിഎം നേതാക്കള്‍ വിളറിപൂണ്ടിരിക്കുകയാണെന്നും ഒരു ഘടകകക്ഷി എന്ന നിലയിലുള്ള പരിഗണന പോലും പ്രാദേശിക വിഷയങ്ങളില്‍ ജില്ലയിലെവിടെയും സിപിഐക്ക് നല്‍കുന്നില്ലെന്നും സിപിഐക്ക് ആക്ഷേപമുണ്ട്. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ കുറ്റിക്കോല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കാറ്റില്‍ പറത്തുകയാണ്. പ്രഖ്യാപിത നയത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ബിജെപിക്കാരനായ വൈസ് പ്രസിഡണ്ടിനെ പുറത്താക്കാന്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഐ അനുകൂലമായി വോട്ടുചെയ്തു.

എന്നാല്‍ പാര്‍ട്ടിയുടെ അസ്ഥിത്വത്തെ അംഗീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവുന്നില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.

ഇപ്പോള്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിച്ച് സിപിഐ അംഗങ്ങളെ രാജിവെപ്പിക്കാനുള്ള തന്ത്രമാണ് സിപിഎം നടത്തുന്നതെന്നും സിപിഐ നേതൃത്വം ആരോപിക്കുന്നു. തങ്ങളുടെ കോട്ടയില്‍ വന്നാല്‍ തല്ലി കാലൊടിക്കുമെന്നാണ് സിപിഎം നേതാക്കള്‍ സിപിഐ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മുന്നറിയിപ്പിലൊന്നും പകച്ചുനില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐ. പ്രതിരോധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് സിപിഐ ജില്ലയില്‍ ശക്തിപ്പെട്ടതെന്നും നേതാക്കള്‍ വ്യക്തമാക്കി. കാലങ്ങളായി സി.പി.ഐ-സി.പി.എം പോര് ജില്ലയില്‍ ശക്തമാണ്.ഒരുപാട് അക്രമങ്ങള്‍ സി.പി.ഐക്ക് ജില്ലയില്‍ സി.പി.എമ്മില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, CPM, CPI,cpm-cpi conflict 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?