ശശികലയില്‍ ഉടക്കി ബിജെപി; ശ്രീധരന്‍പിള്ളക്കെതിരെ പാളയത്തില്‍ പട; പിന്നാമ്പുറത്ത് സുരേന്ദ്രന്റെ അറസ്‌റ്റോ?
കോഴിക്കോട്:(www.kvartha.com 22/11/2018) ശശികലയില്‍ ഉടക്കി കേരള ബിജെപി. ശശികലയ്ക്ക് നല്‍കിയ പിന്തുണ പാര്‍ട്ടി ജയിലിലായ കെ സുരേന്ദ്രന് നല്‍കിയില്ലെന്നാണ് ആക്ഷേപം. ശബരിമല വിഷയത്തില്‍ റിമാന്‍ഡിലായ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കാത്തതില്‍ ഓരു വിഭാഗത്തിന് മുറുമുറുപ്പുണ്ട്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ റിമാന്റിലായി അഞ്ച് ദിവസം പിന്നിട്ടിട്ടും സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള കാണാന്‍ പോയിട്ടില്ല. സുരേന്ദ്രനെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ശ്രീധരന്‍ പിള്ളയുടെ നിലപാടില്‍ അതൃപ്തരാണ്. അറസ്റ്റ് രാഷ്ടീയ നേട്ടത്തിന് ഉപയോഗിക്കാതെ ഗ്രൂപ്പിന്റെ പേരില്‍ മാറി നില്‍ക്കുന്നത് ശരിയല്ലെന്ന കാഴ്ചപ്പാടിലാണിവര്‍.
ശശികലയുടെ അറസ്റ്റിനെതിരെ വൃശ്ചിക മാസം ഒന്നിന് നടന്ന ഹര്‍ത്താലിന് പിന്തുണ നല്‍കിയ ബിജെപി സുരേന്ദ്രന്റ അറസ്റ്റില്‍ കടുത്ത പ്രതിഷേധത്തിലേക്കൊന്നും കടന്നിരുന്നില്ല. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ ആചാരം ലംഘിച്ചെന്ന വിഷയത്തില്‍ ശ്രീധരന്‍പിള്ള സ്വീകരിച്ച നിലപാടിലും നേതാക്കളില്‍ അതൃപ്തിയുണ്ട്.
ഓരോ നാട്ടിലും വ്യത്യസ്ത ആചാര രീതിയാണ് ഇതിലെന്നായിരുന്നു പിള്ളയുടെ പ്രതികരണം. നിലയ്ക്കലിലെ പോലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ച ശബരിമലയ്ക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ 19ന് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozikode, Kerala, Sasikala, BJP,K Surendran and team protest against Sreedharan Pillai

Powered by Info News For You

Comments
Post a Comment