വിഖ്യാത ചലച്ചിത്ര സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ ബെര്‍നാര്‍ഡോ ബെര്‍ത്തലൂച്ചി വിടവാങ്ങി

റോം:(www.kvarthaq.com 26/11/2018) വിഖ്യാത ഇറ്റാലിയന്‍ സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ ബെര്‍നാര്‍ഡോ ബെര്‍ത്തലൂച്ചി (77) വിടവാങ്ങി. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. റോമിലായിരുന്നു അന്ത്യം. പത്തു വര്‍ഷത്തോളമായി വീല്‍ചെയറിലായിരുന്നു.

ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരീസ്, ദി ലാസ്റ്റ് എംപറര്‍, ദി കണ്‍ഫോര്‍മിസ്റ്റ്, ദി ഡ്രീമേഴ്‌സ്, 1900, ദി ഷെല്‍ട്ടറിംഗ് സ്‌കൈ തുടങ്ങിയ ലോകപ്രശസ്ത സിനിമകളുടെ സംവിധായകനായിരുന്നു. വടക്കന്‍ ഇറ്റാലിയന്‍ മേഖലയായ പാര്‍മയില്‍ 1941 ല്‍ ആയിരുന്നു ജനനം. പിതാവ് റ്റിലിയോ ബെര്‍ത്തലൂച്ചി കവിയും ചരിത്രകാരനും ചലച്ചിത്രനിരൂപകനുമായിരുന്നു.

News, World, Death,Bernardo Bertolucci, Last Tango in Paris director, dies aged 77

പ്രശസ്ത സംവിധായകന്‍ പസോളിനിയുടെ സഹായിയായാണ് ബെര്‍ത്തലൂച്ചി ചലച്ചിത്രജീവിതം തുടങ്ങിയത്. 22ാം വയസില്‍ ആദ്യ സിനിമ സംവിധാനം ചെയ്തു. 1988 ല്‍ ദി ലാസ്റ്റ് എംപറര്‍ സിനിമയ്ക്കു മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള ഓസ്‌കാര്‍ നേടി. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതും ദി ലാസ്റ്റ് എംപറര്‍ തന്നെ ആയിരുന്നു. ഇതടക്കം ഒമ്പത് ഓസ്‌കാര്‍ പുരസ്‌കാരമാണ് സിനിമ കരസ്ഥമാക്കിയത്. ചൈനീസ് ചക്രവര്‍ത്തി പു യിയുടെ ജീവചരിത്രമാണ് സിനിമ പറഞ്ഞത്.

എന്നാല്‍ ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരീസ് എന്ന ചിത്രമാണ് ആഗോളപ്രശസ്തിയിലെത്തിച്ചത്. വിഖ്യാത നടന്‍ മര്‍ലന്‍ ബ്രാന്‍ഡോ അഭിനയിച്ച ചിത്രത്തിലെ ലൈംഗീക ഉള്ളടക്കത്തിന്റെ പേരില്‍ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി രാജ്യങ്ങളില്‍ ചിത്രം നിരോധിക്കുകയും ചെയ്തു. 2011ലെ കാന്‍ ചലച്ചിത്രമേളയില്‍, സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് പാം ഡി ഓര്‍ പുരസ്‌കാരം നല്‍കി. 2012 ല്‍ പുറത്തിറങ്ങിയ മീ ആന്‍ഡ് യു ആണ് അവസാന ചിത്രം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Death,Bernardo Bertolucci, Last Tango in Paris director, dies aged 77


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?