ഡല്‍ഹിയെ തകര്‍ത്ത് ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്
ഗോവ: (www.kvartha.com 09.11.2018) ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ച് എഫ്‌സി ഗോവ ഐ എസ് എല്‍ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാംപകുതിയില്‍ നാല് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എഫ് സി ഗോവ കീഴടക്കിയത്. രണ്ടുതവണ ലീഡ് നേടിയ ശേഷമാണ് ഡല്‍ഹി കളി കൈവിട്ടത്.
ആറാംമിനിട്ടില്‍ ബിക്രംജിത്ത് സിംഗ് നേടിയ ഗോളിന് ഡല്‍ഹിയെ ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു. 54-ാം മിനിട്ടില്‍ എഡുബേഡിയയിലൂടെ ഗോവ സമനില പിടിച്ചു. 70-ാം മിനിട്ടില്‍ ലാലിയന്‍ സുവാല ചാംഗ്‌തെ ഡല്‍ഹിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 82-ാം മിനിട്ടില്‍ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തതോടെ കളി വീണ്ടും സമനിലയിലായി. 89-ാം മിനിട്ടില്‍ എഡു ബേഡിയ വീണ്ടും സ്‌കോര്‍ ചെയ്തതോടെ ജയം ഗോവയ്‌ക്കൊപ്പമായി.
ഈ വിജയത്തോടെ എഫ്.സി ഗോവയ്ക്ക് അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റായി. 13 പോയിന്റുള്ള ബംഗളുരു എഫ്‌സിയെ ഗോള്‍ ശരാശരിയില്‍ പിന്തള്ളി ഗോവയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, ISL, News, New Delhi, Goa, FC Goa, Delhi Dynamos, ISL; FC Goa Defeated Delhi Dynamos

Powered by Info News For You

Comments
Post a Comment