മുത്തലാഖിലെ 'ന്യായവാദം' ശബരിമലയില്‍ അന്യായം ? അഷ്‌റഫ് കടയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: (www.kvartha.com 02.11.2018) മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളും ശബരിമല വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് പരിഗണിച്ച കാര്യങ്ങളും രണ്ടു കേസുകളിലെയും വിധികള്‍ നടപ്പാക്കുന്നതില്‍ ബിജെപി സര്‍ക്കാരിന്റെ ഇരട്ടത്താപ്പും ചൂണ്ടിക്കാട്ടി ഡോ. അഷ്‌റഫ് കടയ്ക്കല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഗവേഷകനും സര്‍വകലാശാല അധ്യാപകനുമാണ് അഷ്‌റഫ് കടയ്ക്കല്‍. ''സുപ്രീം കോടതിയുടെ അഞ്ച് അംഗ ബെഞ്ചുകള്‍ സര്‍ക്കാരിന്റെ തന്നെ വാദങ്ങള്‍ പ്രകാരം വിധി പറഞ്ഞപ്പോള്‍ ഒന്ന് വിശ്വാസികളുടെ മതവികാരവും ആചാര സംരക്ഷണവും പറഞ്ഞു വിധിയെ അട്ടിമറിക്കാന്‍ കോലാഹലം കൂട്ടുന്നു , മറ്റേത് മുസ്ലിം വിശ്വാസികളുടെ മതവും ആചാരവുമാകുമ്പോള്‍ അവിടെ ഭരണഘടനയും ലിംഗസമത്വവും മൗലികാവശവുമെല്ലാം പ്രസക്തവുമാകുന്ന വിരോധാഭാസം'' കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ടി വി ചാനലുകളിലെ സ്ഥിരം സാന്നിധ്യമായ ഡോ. അഷ്‌റഫ് കടയ്ക്കല്‍ ഇസ്ലാമിക അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സ്വീകരിക്കുന്ന ശക്തമായ മതനിരപേക്ഷ നിലപാടുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
മുത്തലാഖിലെ 'ന്യായവാദം' ശബരിമലയില്‍ അന്യായം ?
ശബരിമല വിഷയത്തിലെന്ന പോലെ മുത്തലാഖ് കേസും പരിഗണിച്ചത് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ്. രണ്ടും സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഭരണഘടനാ സാധുതയാണ് പരിശോധിച്ചത്. മുത്തലാഖിന് ഭരണഘടന ഉറപ്പ് നല്കിയിട്ടുള്ള മൗലികാവകാശത്തിന്റെ പരിരക്ഷയില്ല എന്നാണ് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ യു.യു. ലളിത്, ആര്‍. എഫ്. നരിമാന്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വിധിച്ചത്.
എന്നാല്‍ മറിച്ചുള്ള അഭിപ്രായമാണ് ചീഫ് ജസ്റ്റിസ് കെ ഹാറും ജ. നസീറും രേഖപ്പെടുത്തിയത്. ശബരിമല സ്ത്രീ പ്രവേശനകേസില്‍ അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാരുടെ വിധിക്ക് വിയോജിപ്പ് രേഖപ്പെടുത്തിയത് ന്യൂനപക്ഷ വിധി ജ. ഇന്ദു മല്‍ഹോത്ര മാത്രവുമാണ്.
ഇനി മുത്തലാഖ് വാദം നടന്നപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടുകള്‍ എന്തായിരുന്നു എന്ന് നോക്കാം. മോഡി സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്തനായ അറ്റോര്‍ണി ജനറല്‍ മുകള്‍ റാത്തഗിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും വാദമുഖങ്ങളും കോടതിയില്‍ അവതരിപ്പിച്ചത്.
'Freedom of religion was subservient to fundamental rights' മതസ്വാതന്ത്ര്യം ഒരിക്കലും പൗരന്റെ മൗലികാവകാശത്തിന് മേലെയാകാന്‍ പാടില്ല എന്ന ബി.ജെ.പി. സര്‍ക്കാരിന്റെ മുത്തലാഖ് വിഷയത്തിലുള്ള നിലപാട് തന്നെയല്ലേ ശബരിമല വിഷയത്തിലും കോടതി അംഗീകരിച്ചത്. അറ്റോര്‍ണി ജനറിന്റെ വാദം അതുകൊണ്ടും അവസാനിക്കുന്നില്ല: 'Under India's secular constitution the right to freedom of religion was subject to, and in that case, subservient to other fundamental rights, such as the right to equaltiy, the right to non discrimination, and the right to life with digntiy' റാത്തഗിയുടെ ഇതേ വാദങ്ങളല്ലേ വള്ളി പുള്ളി വിടാതെ മുത്തലാഖ് വിധിയിലെന്ന പോലെ ശബരിമല കേസിലും കോടതി പരിഗണിച്ചത്.
എ ജി ഇത് കുടി പറഞ്ഞുവെച്ചു: 'Gender equaltiy and the digntiy of women were non negotiable' അതെ ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ ഒത്ത് തീര്‍പ്പുകളോ വെള്ളം ചേര്‍ക്കലോ അനുവദിക്കുന്ന പ്രശ്‌നമില്ല. സര്‍ക്കാരിന്റെ നിലപാട് അര്‍ഥശങ്കക്കിടയില്ലാതെ കോടതിയില്‍ പറഞ്ഞത് മുസ്ലീമിന്റെ കാര്യത്തില്‍ മാത്രം നടപ്പില്‍ വരുത്തിയാല്‍ മതിയെന്നാണോ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട്, എങ്കില്‍ അത് തുറന്ന് പറയണം.
ഈ വാദങ്ങളുടെയെല്ലാം വെളിച്ചത്തില്‍ മുത്തലാഖ് മാത്രമല്ല മുസ്ലീങ്ങള്‍ക്കിടയിലെ എല്ലാത്തരം തലാഖും വിവാഹമോചനം നിരോധിക്കണമെന്നാണ് സര്‍ക്കാരിന് വേണ്ടി എ ജി വാദിച്ചത്. മുസ്ലീം പുരുഷന് മതനിയമത്തില്‍ അനുവദിച്ചിട്ടുള്ള വിവാഹ മോചന അവകാശം സമ്പൂര്‍ണമായി എടുത്ത് കളഞ്ഞാല്‍ ഈ വിഷയത്തില്‍ പിന്നെന്ത് പോംവഴിയാണുള്ളത്. കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് പാര്‍ലമെന്റ് അതിവേഗത്തില്‍ നിയമനിര്‍മാണം നടത്തുമെന്നാണ് സര്‍ക്കാര്‍ നിലപാടായി എ ജി അറിയിച്ചത്.
സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചുകള്‍ സര്‍ക്കാരിന്റെ തന്നെ വാദങ്ങള്‍ പ്രകാരം വിധി പറഞ്ഞപ്പോള്‍ ഒന്ന് വിശ്വാസികളുടെ മതവികാരവും ആചാര സംരക്ഷണവും പറഞ്ഞു വിധിയെ അട്ടിമറിക്കാന്‍ കോലാഹലം കൂട്ടുന്നു , മറ്റേത് മുസ്ലീം വിശ്വാസികളുടെ മതവും ആചാരവുമാകുമ്പോള്‍ അവിടെ ഭരണഘടനയും ലിംഗസമത്വവും മൗലികാവശവുമെല്ലാം പ്രസക്തവുമാകുന്ന വിരോധാഭാസം.
എന്താല്ലേ?!
ഈ വിഷയം ചര്‍ച്ചക്ക് കൊണ്ട് വന്ന ടൈംസ് ഓഫ് ഇന്ത്യ യുടെ എം.പി. പ്രശാന്തിനോട് കടപ്പാട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Double standard on Sabarimala and Tripple Talaque, FB post is hit now, Thiruvananthapuram, News, Politics, Religion, Sabarimala Temple, Muslims, Supreme Court of India, Women, Facebook, Post, Kerala.

Powered by Info News For You

Comments
Post a Comment