കളി എന്‍ എസ് എസിനോട് വേണ്ട; സംവരണ കാര്യത്തില്‍ എന്‍ എസ് എസിനെ പ്രീണിപ്പിക്കാനും ഹിന്ദു ക്കളെ ഭിന്നിപ്പിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമമെന്നും, ഓഫീസ് തകര്‍ത്തതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും സുകുമാരന്‍ നായര്‍
തിരുവനന്തപുരം: (www.kvartha.com 02.11.2018) തിരുവനന്തപുരം നേമത്ത് എന്‍എസ്എസ് കരയോഗ മന്ദിരം ആക്രമിച്ചതിന് പിന്നാലെ സിപിഎമ്മിന് ശക്തമായ മുന്നറിയിപ്പുമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിനോട് കളിവേണ്ട. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാം എന്നും സിപിഎമ്മിനെ താക്കീത് ചെയ്തു കൊണ്ട് സുകുമാരന്‍ നായര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് തിരുവനന്തപുരം നേമത്ത് എന്‍എസ്എസ് കരയോഗ മന്ദിരം ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകളും എറിഞ്ഞു തകര്‍ത്തിരുന്നു. കൊടിമരത്തിന്റെ ചുവട്ടില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചിരുന്നു. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരം നടത്തുന്നതിനിടയാണ് എന്‍ എസ് എസ് കരയോഗ മന്ദിരത്തിന് നേരെയുള്ള ആക്രമണം. ഇതിന് പിന്നാലെയാണ് സിപിഎമ്മിന് പരോക്ഷമായി താക്കീതും മുന്നറിയിപ്പുമായി സുകുമാരന്‍ നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പിന്തിരിക്കാമെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി എന്തു വില കൊടുത്തും മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും സിപിഎമ്മിന് നല്‍കി. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം കൊണ്ടു വരുന്നത് ഭിന്നതയുണ്ടാക്കാനാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ സംവരണത്തേക്കാള്‍ പ്രധാനം ശബരിമലയിലെ ആചാര സംരക്ഷണമാണ്. അതുകൊണ്ട് ആചാര സംരക്ഷണത്തിനായി എന്തു വില കൊടുത്തും എന്‍എസ്എസ് മുന്നോട്ട് പോകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഒരു വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രത്യേക ചട്ടം ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ 32 ശതമാനം സംവരണമുള്ള പട്ടികജാതി/ പട്ടിക വാര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം 40 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ദേവസ്വം നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ പ്രത്യേക ചട്ടവും നിലവിലുണ്ടായിട്ടും പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം സര്‍ക്കാര്‍ ഉയര്‍ത്തിയത് ദുരുദ്ദേശത്തോടെയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുവാനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ളതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sukumaran Nair against LDF government, Thiruvananthapuram, News, Politics, Pinarayi vijayan, Criticism, Controversy, Kerala.

Powered by Info News For You

Comments
Post a Comment