മന്ത്രി മാത്യു ടി തോമസിനെ തെറിപ്പിച്ചു; കെ കൃഷ്ണന്‍ കുട്ടി ജെ ഡി എസിന്റെ പുതിയ മന്ത്രിയാകും

ബംഗളൂരു: (www.kvartha.com 23.11.2018) മന്ത്രി മാത്യു ടി തോമസിനെ തെറിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങി ജെ ഡി എസ്. പകരം കെ കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ജെ.ഡി.എസ് കേന്ദ്ര നേതൃത്വം കത്ത് നല്‍കിയേക്കും. രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി മാറുമെന്ന് ധാരണയുണ്ടായിരുന്നതായി ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ പറഞ്ഞു.

എച്ച്.ഡി ദേവഗൗഡ കേരള നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടി, സി.കെ നാണു എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മാത്യു ടി.തോമസിനെ ചര്‍ച്ചക്ക് വിളിച്ചിരുന്നുവെങ്കിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണന്‍കുട്ടിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ലെന്ന് പറഞ്ഞ് അദ്ദേഹം മാറിനിന്നു.

K Krishnan Kutty will be the new minister, Bangalore, News, Politics, Letter, Pinarayi vijayan, Minister, National.

അതേസമയം മന്ത്രിയെ മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് സി.കെ നാണു എം.എല്‍.എ പറഞ്ഞു. മന്ത്രിയെ മാറ്റണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് ജെ.ഡി.എസിലെ കൃഷ്ണന്‍കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് ജെ.ഡി.എസ് സംസ്ഥാന യോഗത്തിന്റെയും തീരുമാനം. ഇത് സംബന്ധിച്ച കത്ത് എച്ച്.ഡി. ദേവഗൗഡക്ക് ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Krishnan Kutty will be the new minister, Bangalore, News, Politics, Letter, Pinarayi vijayan, Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?