ബംഗാളിനെതിരെ ഈഡനില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം
കൊല്‍ക്കത്ത: (www.kvartha.com 22.11.2018) വിഖ്യാതമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ആതിഥേയരായ ബംഗാളിനെ മലര്‍ത്തിയടിച്ച് കേരളത്തിലെ ചുണക്കുട്ടന്‍മാര്‍. ഇന്ത്യന്‍ താരം മുഹമ്മദ് ഷമി, മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി തുടങ്ങിയവര്‍ അണിനിരന്ന ബംഗാളിനെ, ഒന്‍പതു വിക്കറ്റിനാണ് കേരളം തകര്‍ത്തത്.
രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിനെ 184 റണ്‍സിന് ഓള്‍ഔട്ടാക്കിയ കേരളം, 41 റണ്‍സിന്റ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ മൂന്നു കളികളില്‍നിന്ന് 13 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ കേരളം ബഹുദൂരം മുന്നിലെത്തി.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ജലജ് സക്‌സേന, രണ്ടാം ഇന്നിങ്‌സില്‍ 21 പന്തില്‍ 26 റണ്‍സെടുത്തു വിജയം വേഗത്തിലാക്കി. വിജയത്തിനരികെ സക്‌സേനയെ മുകേഷ് കുമാര്‍ പുറത്താക്കിയെങ്കിലും അരുണ്‍ കാര്‍ത്തിക് (16), രോഹന്‍ പ്രേം (രണ്ട്) എന്നിവര്‍ ചേര്‍ന്ന് കേരളത്തെ വിജയതീരത്തെത്തിച്ചു. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച സന്ദീപ് വാരിയരുടെ പ്രകടനവും കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. സന്ദീപ് വാരിയരും ബേസില്‍ തമ്പിയും മത്സരത്തിലാകെ ഏഴു വിക്കറ്റ് വീതം വീഴ്ത്തി.
സ്‌കോര്‍: ബംഗാള്‍ - 147 & 184. കേരളം - 291 & 44/1
മത്സരം തുടങ്ങും മുന്‍പ് കേരളത്തിനെതിരെ ബംഗാളിനാണ് വിജയസാധ്യത പ്രവചിച്ചിരുന്നതെങ്കിലും, തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കേരളം ഒരു ദിസവത്തെ കളി പൂര്‍ണമായും ബാക്കിനില്‍ക്കെയാണ് വിജയം കൈപ്പിടിയിലാക്കിയത്. ഡേവ് വാടമോര്‍ പരിശീലകനായി എത്തിയശേഷം മികവിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ന്ന കേരളം ഈ സീസണില്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
തുമ്പയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആന്ധ്രാപ്രദേശിനെയും ഒന്‍പതു വിക്കറ്റിനു തോല്‍പ്പിച്ച കേരളം ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡിന് അരികിലെത്തിയെങ്കിലും മഴ തടസമായി. ഇനി തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് മൈതാനത്ത് ഈ മാസം 28 മുതല്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jalaj Saxena puts Kerala in command with brilliant knock, Kolkota, News, Cricket, Sports, National.

Powered by Info News For You

Comments
Post a Comment