ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കോച്ചിന്റെയും ക്യാപ്റ്റന്റെയും ഏകാധിപത്യം; മാനസിക പീഡനം തന്നെ ഏറെ തളര്‍ത്തിയെന്ന് മിതാലി രാജ്; ബിസിസിഐയ്ക്ക് കത്ത് കൈമാറി
മുംബൈ: (www.kvartha.com 28.11.2018) ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കോച്ചിന്റെയും ക്യാപ്റ്റന്റെയും ഏകാധിപത്യമെന്ന് റിപോര്‍ട്ട്. പ്രധാന ബാറ്റിംഗ് താരം മിതാലി രാജ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് താരം ബിസിസിഐയ്ക്ക് കത്ത് കൈമാറി. കോച്ചിന്റെ ഭാഗത്ത് നിന്നുണ്ടായ മാനസികമായ പീഡനം തന്നെ തളര്‍ത്തി കളഞ്ഞെന്ന് താരം പറഞ്ഞു.
വനിതാ ലോകകപ്പിലെ സെമി ഫൈനല്‍ മത്സരത്തിലെ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയെ ചൂണ്ടിക്കാണിച്ചാണ് മിതാലി രാജ് ബിസിസിഐയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. നിലവിലെ ടീം ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, കോച്ച് രമേഷ് പവ്വാര്‍ എന്നിവര്‍ക്കെതിരെയാണ് കത്തിലെ പരാമര്‍ശം.
ഇരുവരും അവസാനം നിമിഷമാണ് തന്നെ ഒഴിവാക്കുന്നതായി അറിയിച്ചതെന്നും മാനസികമായി തന്നെ തളര്‍ത്തിക്കളയുന്ന നടപടിയാണിതെന്നും മിതാലി കത്തില്‍ സൂചിപ്പിക്കുന്നു. സ്വന്തം രാജ്യത്തിന് ലോകകപ്പ് നേടി കൊടുക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും മികച്ച അവസരമാണ് കോച്ചും ഹര്‍മ്മന്‍ പ്രീത് കൗറും കൂടി ഇല്ലാതാക്കിയതെന്നും കൂടി മിതാലിരാജ് ബിസിസിഐയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിസിസിഐ സിഇഒയ്ക് കഴിഞ്ഞ ദിവസമാണ് മിതാലി രാജ് കത്ത് കൈമാറിയത്. ടൂര്‍ണ്ണമെന്റില്‍ രണ്ട് തവണ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും അര്‍ധ സെഞ്വറികള്‍ നേടി ഫോമിലായിരുന്നു താരം. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല. ഓസ്‌ട്രേലിയയ്ക്ക് എതിരെ അസുഖം കാരണം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയും വന്നു.
മിതാലിയെ ഒഴിവാക്കിയ നടപടിയെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മികച്ച ഫോമിലുണ്ടായിരുന്ന മിതാലിയെ മാറ്റി നിര്‍ത്തിയ ഹര്‍മ്മന്‍ പ്രീത് കൗറിന്റെയും കോച്ച് രമേഷ് പവ്വാറിന്റെയും നടപടിയില്‍ ബിസിസിഐ എന്തു തിരുമാനമെടുക്കുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ആകാംക്ഷയിലാണ്.
Keywords: Mumbai, News, India, Cricket, BCCI, Sports, Allegation, Player, National, Coach Ramesh Powar humiliated me at World T20, says Mithali Raj

Powered by Info News For You

Comments
Post a Comment