പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിനും അമിതവേഗതയില്‍ ബൈക്കോടിച്ചതിനും കേസ്

കാസര്‍കോട്: (www.kasargodvartha.com 08.11.2018) പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിനും അമിതവേഗതയില്‍ ബൈക്കോടിച്ചതിനും പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിന് കെ എല്‍ 14 ആര്‍ 6681 നമ്പര്‍ ബൈക്ക് ആര്‍ സി ഉടമ ഹമീദ്, കെ എല്‍ 14 വി 1772 നമ്പര്‍ ബൈക്ക് ആര്‍ സി ഉടമ അബ്ദുല്‍ ഷഹല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കറന്തക്കാട്, അടുക്കത്ത്ബയല്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രായപൂര്‍ത്തിയാവാത്തവരെ ബൈക്കുമായി പോലീസ് പിടികൂടിയത്. തുടര്‍ന്ന് ബൈക്കോടിക്കാന്‍ നല്‍കിയ ആര്‍ സി ഉടമകള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. അതേസമയം അമിവേഗതയില്‍ ബൈക്കോടിച്ചതിന് എം വി ആക്ട് 184 പ്രകാരം മംഗളൂരു സ്വദേശിയായ യുവാവിനെതിരെയും പോലീസ് കേസെടുത്തു. മുഹമ്മദ് സുഹൈലിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ അമിത വേഗതയില്‍ ഓടിച്ചുവരികയായിരുന്ന കെ എ 19 ഇ സെഡ് 3246 നമ്പര്‍ ബൈക്കാണ് പോലീസ് പിടികൂടിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Adkathbail, Police, case, Minor Driving; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?