താജ്മഹല്‍ പള്ളിയിലെ നിസ്‌കാരം കേന്ദ്രം നിരോധിച്ചു: വെള്ളിയാഴ്ച നാട്ടുകാര്‍ക്ക് മാത്രം

ന്യൂഡല്‍ഹി (www.evisionnews.co): താജ്മഹല്‍ പള്ളിയിലെ ദിവസേനെയുള്ള നിസ്‌കാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇനി ആഴ്ചയില്‍ ഒരിക്കല്‍ വെള്ളിയാഴ്ച നാട്ടുകാര്‍ക്ക് മാത്രമെ നിസ്‌കരിക്കാന്‍ അനുമതിയുള്ളൂ വെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു. ഉത്തരവിന് പിന്നാലെ പള്ളിയിലെത്തുന്ന വിശ്വാസികള്‍ നിസ്‌കാരത്തിനായി അംഗശുദ്ധിവരുത്തുന്ന ഹൗള് അടച്ച് താഴിട്ടുപൂട്ടി. 

നാട്ടുകാരല്ലാത്ത പുറത്തുനിന്നുള്ളവര്‍ക്ക് താജ് പള്ളിയില്‍ വെള്ളിയാഴ്ച നിസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം സുപ്രിം കോടതി നേരത്തെ ശരിവെച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് എല്ലാ ദിവസവും പള്ളിയില്‍ നിസ്‌കാരം നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ജൂലൈയിലെ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ വിശദീകരണം.

വെള്ളിയാഴ്ച താജ്മഹല്‍ അവധിയാണ്. സന്ദര്‍ശകരെ അനുവദിക്കാറില്ല. അതേസമയം പ്രദേശവാസികളായ മുസ്ലിംകള്‍ക്ക് ജുമുഅ നിസ്‌കാരത്തിനായി ടിക്കറ്റില്ലാതെ പ്രവേശനമുണ്ട്. വെള്ളിയൊഴികെയുള്ള ദിവസങ്ങളില്‍ ടിക്കറ്റെടുത്ത് പ്രവേശിക്കുന്ന ആര്‍ക്കും പള്ളിയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?