നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പത്തനംതിട്ട: (www.kvartha.com 25.11.2018) നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വി കെ സജീവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. നിലയ്ക്കലില്‍ നിന്ന് അറസ്റ്റു ചെയ്ത ഇവരെ പെരുനാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
എട്ടംഗ സംഘം ഉച്ചയോടെയാണ് നിലയ്ക്കലില്‍ എത്തിയത്. ഇവരെ ഇലവുങ്കലില്‍ തടഞ്ഞ് പേരു വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. പിന്നീട് സന്നിധാനത്ത് തങ്ങാന്‍ പാടില്ലെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും സംഘത്തെ പോലീസ് അറിയിച്ചു. തുടന്നു ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കി.
നോട്ടീസ് ഒപ്പിട്ടു നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇവ അംഗീകരിക്കാന്‍ തയാറാകാതിരുന്ന സംഘം നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ശനിയാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 80 പേരെ പോലീസ് അറസ്റ്റു ചെയ്തിരന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.
Keywords: Kerala, Pathanamthitta, News, BJP, Arrest, Sabarimala, Sabarimala Temple, BJP activists arrested in Nilaykkal

Powered by Info News For You

Comments
Post a Comment