പ്രേക്ഷകരില്‍ നിന്നു കിട്ടുന്ന അഭിപ്രായം ഏതൊരു താരവും കേള്‍ക്കാന്‍ കൊതിക്കുന്നത്; കഥാപാത്രത്തെ മികച്ചതാക്കിയതിന് പിന്നിലെ എല്ലാ ക്രെഡിറ്റും സംവിധായകന്; നടി നിമിഷ
(www.kvartha.com 12.11.2018) ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്ത ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ സിനിമ കണ്ടിറങ്ങിയതിന് ശേഷം ചിത്രത്തിലെ നായികമാരില്‍ ഒരാളായ നിമിഷ സജയന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്റെ കഥാപാത്രം മികച്ചതായി മാറിയിട്ടുണ്ടെങ്കില്‍ അതിനുള്ള മുഴുവന്‍ ക്രെഡിറ്റും സംവിധായകനായ മധുപാലിനാണെന്ന് നിമിഷ പറയുന്നു. വക്കീല്‍ കഥാപാത്രമായതിനാല്‍ കോടതിയില്‍ കൊണ്ടുപോയി അവരുടെ സെഷന്‍സ് ഒക്കെ കണ്ടുപഠിച്ചതിന് ശേഷമാണ് താന്‍ കഥാപാത്രമായി മാറിയത്.
അതിനാല്‍ത്തന്നെ കഥാപാത്രത്തെ മികച്ചതാക്കിയതിന് പിന്നിലെ ക്രെഡിറ്റും സംവിധായകനുള്ളതാണ്. പ്രേക്ഷകരില്‍ നിന്നു കിട്ടുന്ന അഭിപ്രായം ഏതൊരു താരവും കേള്‍ക്കാന്‍ കൊതിക്കുന്നതാണ്. സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ഇത്. സമൂഹത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്നും നിമിഷ പറയുന്നു. അജയനെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നതെങ്കിലും ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും നിമിഷ പറയുന്നു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട, മാംഗല്യം തന്തുനാനേന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ മുന്‍നിര നായികയായി വളര്‍ന്ന നിമിഷ ഈ ചിത്രത്തില്‍ ഹന്ന എലിസബത്ത് എന്ന വക്കീലായാണ് എത്തുന്നത്.
ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകന്‍. അജയന്‍ എന്ന സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. അനുസിത്താര നായികയാകുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, അലന്‍സിയര്‍, നെടുമുടി വേണു, സുജിത് ശങ്കര്‍, സിദ്ദിഖ്, സുധീര്‍ കരമന, ബാലു വര്‍ഗീസ് , ദിലീഷ് പോത്തന്‍ തുടങ്ങി വന്‍താരനിര തന്നെയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Oru Kuprasidha Payyan' review: Tovino and Nimisha shine in well-made thriller, Director, Cinema, Actress, Social Network, News, Entertainment, Kerala.

Powered by Info News For You

Comments
Post a Comment