കാത്തോളണേ; വോട്ടിംഗ് മെഷീനില്‍ പൂജ നടത്തി ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ മന്ത്രി
റായ്പൂര്‍: (www.kvartha.com 23/11/2018) തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പൂജ. പോളിംഗ് ബൂത്തിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മന്ത്രി പൂജ നടത്തിയത് വിവാദമായിരിക്കുകയാണ്.
ഛത്തീസ്ഗഡ് മന്ത്രി ദയാല്‍ദാസ് ബാഗ്‌ഹെലാണ് പൂജ നടത്തി പുലിവാല്‍ പിടിച്ചത്. ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ റിട്ടേണിംഗ് ഓഫീസര്‍ ദയാല്‍ദാസില്‍ നിന്ന് വിശദീകരണം ചോദിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസമായിരുന്നു ഛത്തീസ്ഗഡിലെ രണ്ടാഘട്ട വോട്ടെടുപ്പ്.
ബെമേതാര ജില്ലയിലെ നവാഗഡിലെ ബൂത്തിലാണ് വോട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് മന്ത്രി പൂജ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂജിച്ച തേങ്ങയുമായി ബൂത്തിനുള്ളില്‍ കടന്ന മന്ത്രി മന്ത്രം ജപിച്ചുകൊണ്ട് വോട്ടിംഗ് മെഷീനടുത്തുപോകുന്നതും തുടര്‍ന്ന് തേങ്ങ ബൂത്തിന്റെ കവാടത്തില്‍ ഉടയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മന്ത്രിയുടെ പ്രവൃത്തിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ജനാധിപത്യത്തില്‍ സാധാരണ ജനങ്ങളെയും വോട്ടര്‍മാരെയുമാണ് നേതാക്കള്‍ പൂജിക്കേണ്ടത്. ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരും മന്ത്രിമാരും ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ ജനങ്ങള്‍ എതിര്‍ക്കുമോ എന്ന് ഭയമാണ്. വോട്ടെടുപ്പ് ദിവസം മെഷീന്‍ പൂജിച്ചതുകൊണ്ട് കാര്യമില്ലെന്നും അവര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, BJP,Dayaldas Baghel lands in soup after ‘EVM’ worship
ഛത്തീസ്ഗഡ് മന്ത്രി ദയാല്‍ദാസ് ബാഗ്‌ഹെലാണ് പൂജ നടത്തി പുലിവാല്‍ പിടിച്ചത്. ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ റിട്ടേണിംഗ് ഓഫീസര്‍ ദയാല്‍ദാസില്‍ നിന്ന് വിശദീകരണം ചോദിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസമായിരുന്നു ഛത്തീസ്ഗഡിലെ രണ്ടാഘട്ട വോട്ടെടുപ്പ്.
ബെമേതാര ജില്ലയിലെ നവാഗഡിലെ ബൂത്തിലാണ് വോട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് മന്ത്രി പൂജ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂജിച്ച തേങ്ങയുമായി ബൂത്തിനുള്ളില്‍ കടന്ന മന്ത്രി മന്ത്രം ജപിച്ചുകൊണ്ട് വോട്ടിംഗ് മെഷീനടുത്തുപോകുന്നതും തുടര്‍ന്ന് തേങ്ങ ബൂത്തിന്റെ കവാടത്തില്‍ ഉടയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മന്ത്രിയുടെ പ്രവൃത്തിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ജനാധിപത്യത്തില്‍ സാധാരണ ജനങ്ങളെയും വോട്ടര്‍മാരെയുമാണ് നേതാക്കള്‍ പൂജിക്കേണ്ടത്. ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരും മന്ത്രിമാരും ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ ജനങ്ങള്‍ എതിര്‍ക്കുമോ എന്ന് ഭയമാണ്. വോട്ടെടുപ്പ് ദിവസം മെഷീന്‍ പൂജിച്ചതുകൊണ്ട് കാര്യമില്ലെന്നും അവര്‍ പറയുന്നു.
Keywords: News, National, BJP,Dayaldas Baghel lands in soup after ‘EVM’ worship
Powered by Info News For You

Comments
Post a Comment