കാസര്‍കോട് അഡൂര്‍ സ്വദേശിക്ക് യൂടൂബിന്റെ അംഗീകാരം
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് അഡൂര്‍ സ്വദേശി അസി അഡൂരിന് യൂടൂബിന്റെ അംഗീകാരം. മൊബൈല്‍ ടിപ്‌സും ടെക്‌നോളജി അറിവുകളും വീഡിയോകളാക്കി യൂടൂബില്‍ അറിവുകള്‍ പകര്‍ന്നു കൊടുക്കുന്ന അസിക്ക് യൂടൂബില്‍ ഒന്നരലക്ഷം ഫോള്ളോവര്‍ ഉണ്ട്.
ഒരു ഫോണ്‍ കൊണ്ട് ഒരു വര്‍ഷത്തില്‍ ഒന്നര ലക്ഷം സബ്‌സ്‌ക്രൈബേര്‍സ് നേടിയ അസി അടൂരിന് ഇപ്പോള്‍ യൂടൂബിന്റെ വക അവാര്‍ഡും ഒപ്പം യൂടൂബിന്റെ ലൈസന്‍സും കിട്ടിയിട്ടുണ്ട്. വീഡിയോ ചെയ്യാന്‍ ഒരു കാമറയോ ട്രൈപോടോ കമ്പ്യൂട്ടറോ ഒന്നും ഇല്ലാതെ വെറും ഫോണ്‍ കൊണ്ട് മാത്രം യൂടൂബില്‍ ഇടം കണ്ടെത്തിയ 21കാരന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
Powered by Info News For You

Comments
Post a Comment