കാല്‍ നൂറ്റാണ്ട് തരിശായി കിടന്നു, ഇപ്പോഴിതാ കുറിച്ചിമുട്ടം പാടശേഖരം കതിരണിയാന്‍ ഒരുങ്ങുന്നു
ചെങ്ങന്നൂര്‍: (www.kvartha.com 24.11.2018) കാല്‍ നൂറ്റാണ്ടിലേറെക്കാലമായി തരിശായിക്കിടന്ന ആറന്മുള പഞ്ചായത്തിലെ കുറിച്ചിമുട്ടം പാടശേഖരം കൃഷിക്ക് ഒരുങ്ങുന്നു. ഏക്കറു കണക്കിന് വിസ്തൃതിയുള്ള കാടുപിടിച്ചുകിടന്ന പാടം പ്രാഥമികമായി വെട്ടിത്തെളിച്ച് നിലമൊരുക്കുന്ന ജോലികളാണ് നടന്നുവരുന്നത്. കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രദേശത്തെ കര്‍ഷകരെ സംഘടിപ്പിച്ച് പാടശേഖരസമിതികള്‍ രൂപീകരിച്ച് വിപുലമായ നെല്‍ കൃഷിക്കാണ് പദ്ധതി ഒരുങ്ങുന്നത്.
ജില്ലയിലെ തന്നെ വിശാലമായ പാടശേഖരങ്ങളിലൊന്നാണ് കുറിച്ചിമുട്ടം പാടശേഖരവും സമീപത്തുതന്നെയുള്ള നീര്‍വിളാകം പാടശേഖരവും മുളക്കുഴ പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന ചെറ്റാല്‍, പിരളശ്ശേരി പാടശേഖരവും. വിസ്തൃതമായ ഈ ഭൂപ്രദേശം നെല്‍കൃഷിക്ക് ഒരുങ്ങുന്നതറിഞ്ഞ് ആഹ്ലാദത്തിലാണ് പ്രദേശത്തെ കര്‍ഷകരും തൊഴിലാളികളും.
കോട്ട, ആറന്മുള റോഡിലും വല്ലന, ചെങ്ങന്നൂര്‍ റോഡിലും ഇരുവശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ പുഞ്ചകള്‍ തളിരണിയുന്നതോടെ ലഭിക്കുന്ന പച്ചപ്പും സമൃദ്ധിയുമാണ് കര്‍ഷകരുടെ പ്രതീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Paddy farming Kurichimuttam, Farmers, News, Lifestyle & Fashion, Kerala.
Keywords: Paddy farming Kurichimuttam, Farmers, News, Lifestyle & Fashion, Kerala.
Powered by Info News For You

Comments
Post a Comment