ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ നടന്‍ സൈജു കുറുപ്പിന്റെ പിതാവിന് ബൈക്കിടിച്ച് ദാരുണാന്ത്യം
ആലപ്പുഴ: (www.kvartha.com 03.11.2018) ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ നടന്‍ സൈജു കുറുപ്പിന്റെ പിതാവിന് ബൈക്കിടിച്ച് ദാരുണാന്ത്യം. സൈജു കുറുപ്പിന്റെ പിതാവ് ഗോവിന്ദ കുറുപ്പ് (75) ആണ് മരിച്ചത്. ഗോവിന്ദ കുറുപ്പും ഭാര്യ ശോഭനകുമാരിയും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ എതിരെ വന്ന ബൈക്കിടിച്ചാണ് അപകടം.
ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ തൈക്കാട്ടുശേരി റോഡില്‍ ശനിയാഴ്ച രാവിലെ 11.15 മണിയോടെയാണ് അപകടം ഉണ്ടായത് . പൂച്ചാക്കലില്‍നിന്നു തുറവൂരിലേക്കു പോകുകയായിരുന്നു ഇവര്‍. ഭാര്യ ശോഭനകുമാരി പരിക്കുകളോടെ രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Saiju Kurup's father dies in an accident, Alappuzha, Accidental Death, Obituary, Dead, Cine Actor, Cinema, News, Kerala.
Keywords: Actor Saiju Kurup's father dies in an accident, Alappuzha, Accidental Death, Obituary, Dead, Cine Actor, Cinema, News, Kerala.
Powered by Info News For You

Comments
Post a Comment