അലാമിപ്പള്ളി കേരളത്തിലെ ആദ്യ സ്ത്രീ സൗഹൃദ ബസ് സ്റ്റാന്‍ഡാകും

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2018) പുതുവര്‍ഷ സമ്മാനമായി ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന അലാമിപ്പള്ളി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കേരളത്തിലെ ആദ്യ സ്ത്രീ സൗഹൃദ ബസ് സ്റ്റാന്‍ഡാകും. ബസ് സ്റ്റാന്‍ഡിന്റെ നടത്തിപ്പ് മുഴുവന്‍ കുടുംബശ്രീയെ ഏല്‍പ്പിച്ച് സ്ത്രീകള്‍ക്ക് ജോലി നല്‍കിയാണ് സ്ത്രീ സൗഹൃദ ബസ് സ്റ്റാന്‍ഡാക്കുക. അനൗണ്‍സ്മെന്റ്, ശുചീകരണം, കഫേകള്‍ തുടങ്ങി എല്ലാ മേഖലകളെയും കുടുംബശ്രീകളെ ഏല്‍പ്പിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. ഷീ ലോഡ്ജും, മുലയൂട്ടല്‍ കേന്ദ്രവും ബസ് സ്റ്റാന്‍ഡില്‍ സജ്ജമായി.

ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ വന്‍കിടക്കാര്‍ക്കല്ലാതെ അര്‍ഹര്‍ക്കെല്ലാം നല്‍കും. വിധവകള്‍, പട്ടികജാതി, പട്ടികവര്‍ഗം, വിമുക്തഭടന്മാര്‍, പ്രവാസികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുറികള്‍ അനുവദിക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Busstand, Alamippally will be a lady friendly bus stand
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?