ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ കുടിപ്പക നിലനില്‍ക്കുന്ന ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്? സത്യം അറിയാന്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും പരക്കം പാഞ്ഞു

ഉപ്പള: (www.kasargodvartha.com 28.11.2018) ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ കുടിപ്പക നിലനില്‍ക്കുന്ന ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടന്നതായി പ്രചരണം ശക്തമായി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ രണ്ട് ഇന്നോവ കാറിലും രണ്ട് ആള്‍ട്ടോ കാറിലും എത്തിയ സംഘങ്ങള്‍ തമ്മിലാണ് ഉപ്പള്ള ജംഗ്ഷനില്‍ വെടിവെപ്പ് നടത്തിയെന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും പരക്കം പാഞ്ഞു.
 Kasaragod, Kerala, news, Top-Headlines, Uppala, Police, Firing between 2 gangs in Uppala?

സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു പ്രചരണം ഉള്ളതായി അറിഞ്ഞെന്നും അന്വേഷണം നടത്തിയതായും പോലീസ് പറയുന്നു. എന്നാല്‍ വെടിവെപ്പ് നടന്നു എന്നതിന് ഇതുവരെ വ്യക്തതയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഉപ്പള ജംഗ്ഷനില്‍ കാറുകള്‍ തമ്മില്‍ ഇടിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതു വഴി കടന്നു പോയ വാഹനയാത്രക്കാര്‍ മറ്റ് വാഹനയാത്രക്കാരോട്  മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും ഇതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അതീവ സുരക്ഷാ പ്രശ്‌നങ്ങളും ഗുണ്ടാ ആക്രമണങ്ങളും തുടര്‍കഥയായ ഉപ്പളയില്‍ ചെറിയ അനിഷ്ട സംഭവങ്ങള്‍ പോലും ജനങ്ങളെ ഭയപ്പെടുത്തുന്നു.

സുരക്ഷ മുന്‍നിര്‍ത്തി ഉപ്പളയിലും പരിസരങ്ങളിലും സി.സി.ടി.വി. ക്യാമറ സ്ഥാപിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഒരു ജ്വല്ലറിയുടെ സി സി ടി വി പോലീസ് പരിശോധിച്ചിരുന്നു. ഉപ്പള ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 10 പോലീസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. പലപ്പോഴും ഇവരെ മറ്റ് സ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പും ഉപ്പള ടൗണില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തിയിരുന്നു. തോക്കുമായി യുവാക്കളെ പിടികൂടുകയും ചെയ്തിരുന്നു. പല ഗുണ്ടാസംഘങ്ങളുടെ കൈവശവും കള്ള തോക്ക് യഥേഷ്ടം ഉള്ളതായി പോലീസിന് തന്നെ നാന്നായി അറിയാമെന്നും നാട്ടുകാര്‍ പറയുന്നു. അടുത്ത കാലം വരെ ഉപ്പളയിലെ അധോലോക സംഘങ്ങള്‍ പത്തി താഴ്ത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ പതുക്കെ പതുക്കെ ഇവര്‍ ഒറ്റയക്കും കൂട്ടമായും തലപൊക്കാന്‍ തുടങ്ങിയിട്ടുണ്ട്.

പോലീസിന്റെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ പതുക്കെ ഉപ്പള വീണ്ടും അധോലോകത്തിന്റെ വിഹാരകേന്ദ്രമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലും ക്രൂരമായ കൊലപാതകങ്ങളും ജനങ്ങള്‍ക്ക് ഭീതിതമായ നാളുകളാണ് സമ്മാനിച്ചിരുന്നത്. അര ഡസനിലേറെ യുവാക്കള്‍ ഗുണ്ടകളുടെ കൊലക്കത്തിക്കും തോക്കിനും ഇരയായിട്ടുണ്ട്. ഉപ്പളയില്‍ മുമ്പ് അക്രമങ്ങള്‍ പതിവായിരുന്നപ്പോള്‍ നാലോളം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അതെല്ലാം മാസങ്ങള്‍ക്കുള്ളില്‍ തന്നെ കേടായതിനെ തുടര്‍ന്ന് പോലീസ് തന്നെ ഊരിമാറ്റിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Uppala, Police, Firing between 2 gangs in Uppala?
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?