യുവതി മുന്‍ കാമുകനെ വെട്ടിനുറുക്കി അറബിക് ഡിഷുണ്ടാക്കി നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു; ബാക്കി ഭാഗങ്ങള്‍ പട്ടികള്‍ക്ക് ഇട്ടുകൊടുത്തു

അല്‍ ഐന്‍: (www.kvartha.com 21/11/2018) മുന്‍ കാമുകനെ വെട്ടിനുറുക്കി പാകം ചെയ്ത് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തതായി യുവതി കോടതിയില്‍. മൊറോക്കന്‍ പൗരയാണ് പ്രതി. മുപ്പതുകാരിയായ പ്രതിയുടെ കാമുന്‍ ഇരുപതുകാരനായിരുന്നു.

ഏഴ് വര്‍ഷത്തോളം യുവതി കാമുകനെ സാമ്പത്തീകമായി സഹായിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ യുവതിയെ ഉപേക്ഷിച്ച് മറ്റ് ബന്ധങ്ങള്‍ തേടുകയായിരുന്നു.

അജ്മാനില്‍ താമസിക്കുന്ന യുവാവാണ് തന്റെ സഹോദരനെ കാണാനില്ലെന്ന് വ്യക്തമാക്കി പോലീസില്‍ പരാതി നല്‍കിയത്. സഹോദരനെ കാണാതായപ്പോള്‍ യുവാവ് ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ തേടിയെത്തിയിരുന്നു. എന്നാല്‍ കാമുകനെ കണ്ടില്ലെന്നായിരുന്നു യുവതിയുടെ മറുപടി.

Gulf, UE, Murder

ഇതിനിടയില്‍ വീട്ടില്‍ നിന്നും ഒരു പല്ല് കണ്ട് കിട്ടിയത് സഹോദരനില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്നിയാള്‍ പോലീസില്‍ പരാതി നല്‍കി. പല്ല് ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി അറസ്റ്റിലാവുകയായിരുന്നു.

കാമുകന്റെ മാംസം കൊണ്ട് അറബി ഡിഷുണ്ടാക്കി സമീപത്തെ നിര്‍മ്മാണ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് യുവതി വിതരണം ചെയ്യുകയായിരുന്നു. ബാക്കി ഭാഗം പട്ടികള്‍ക്കും ഇട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A Moroccan woman minced and cooked her ex-lover's flesh in a traditional Arabic dish called machboos, which she served to a group of construction labourers working near her house.

Keywords: Gulf, UE, Murder



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?