എസ്.വൈ.എസ് നബിദിന സമ്മേളനം: പ്രചാരണ യാത്രയ്ക്ക് തളങ്കരയില്‍ തുടക്കമായി


തളങ്കര (www.evisionnews.co): വിശ്വവിമോചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി എസ് വൈ എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി മുഹമ്മദ് നബി അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ ഡിസംബര്‍ രണ്ടിന് വൈകിട്ട് നാലുമണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന നബിദിന സമ്മേളനത്തിന്റെയും ആയിരം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗ്രാന്റ് ബുര്‍ദ മജ്‌ലിസിന്റയും പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രചാ രണ പ്രയാണ യാത്രക്ക് ഇന്ന് രാവിലെ തളങ്കര മാലിക് ദീനാറില്‍ പ്രൗഢതുടക്കം. ജില്ലാ പ്രസിഡന്റ് സയ്യിദ് ടികെ പൂക്കോയ തങ്ങള്‍ ചന്തേര ജില്ല ജന.സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ബദിയടുക്കയില്‍ വൈകിട്ട് സമാപിച്ചു.

നാളെ രാവിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് വൈകിട്ട് കുമ്പളയില്‍ സമാപിക്കും. ശനിയാഴ്ച തൃക്കരിപ്പൂരില്‍ നിന്നാരംഭിച്ച് വിവിധ കേന്ദ്ര ങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉദുമയില്‍ സമാപിക്കും. ജില്ലയിലെ ഏറ്റവും വലിയ ആത്മീയ മജ്‌ലിസായി ഗ്രാന്റ് ബുര്‍ദ്ദ മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും ഒരുക്കങ്ങള്‍ നടന്നു വരുകയാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ മാണിയൂര്‍ ഉസ്താദാണ് ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കുന്നത്. തളങ്കരയില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥനക് നേതൃത്വം നല്‍കി എസ്.പി. സ്വലാഹുദീന്‍ മൊഗ്രാല്‍പുത്തൂര്‍ ഹാരിസ് ദാരിമി ബെദിര ഷരീഫ് ഹാജി പടന്ന ഹമീദ് ഹാജി പറപ്പാടി. സുഹൈര്‍ അസ്ഹരി അബ്ദുല്‍ റഹിമാന്‍ ഹാജി. സിദ്ധീഖ് അസ്ഹരി, ബദ്‌റുദീന്‍ ചെങ്കള.അബൂബക്കര്‍ മൗലവി. ഹമീദ് നദ് വി, .ബി.എം ഖാദര്‍. അബ്ദുല്‍ ഖാദിര്‍ സഅദി.ഹനീഫ് ഹാജി കമ്പാര്‍.അബ്ദുല്ല ചാല. ബി.എ.സൈനുദ്ധീന്‍ ബെദിര.തുടങ്ങിയവര്‍ സംബന്ധിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?